30 July 2025, 04:39 PM IST

ബെൻ സ്റ്റോക്‌സും ജോഫ്ര ആർച്ചറും |ഫോട്ടോ:AFP
ലണ്ടന്‍: തോളിനേറ്റ പരിക്ക് മൂലം വ്യാഴാഴ്ച ഓവലില്‍ ആരംഭിക്കുന്ന ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍നിന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് പുറത്തായി. സ്റ്റോക്‌സിന്റെ അഭാവത്തില്‍ ഓലി പോപ്പ് ഇംഗ്ലണ്ടിനെ നയിക്കും, ജേക്കബ് ബെഥേല്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നാണ് വിവരം.
ഇംഗ്ലീഷ് ബൗളിങ് നിരയിലും കാര്യമായ മാറ്റങ്ങളുണ്ട്. പേസര്‍മാരായ ജോഫ്ര ആര്‍ച്ചര്‍, ബ്രൈഡന്‍ കാര്‍സ്, സ്പിന്നര്‍ ലിയാം ഡോസണ്‍ എന്നിവരും ഓവല്‍ ടെസ്റ്റിനുണ്ടാകില്ല. ഗസ് അറ്റ്കിന്‍സണ്‍, ജോഷ് ടങ്, ജെയ്മി ഓവര്‍ട്ടണ്‍ എന്നിവര്‍ ടീമിലിടം നേടി. നാലു മാറ്റങ്ങളുമായിട്ടാണ് ഇംഗ്ലണ്ട് ടീം വ്യാഴാഴ്ച ഓവലിലിറങ്ങുക.
തോളിനേറ്റ പരിക്ക് പരമ്പരയിലുടനീളം സ്‌റ്റോക്‌സിനെ അലട്ടിയിരുന്നു. നാലാം ടെസ്റ്റിന് പിന്നാലെ പരിക്ക് കൂടുതല്‍ വഷളായി. അതേ സമയം ആഷസ് പരമ്പരയ്ക്ക് മുമ്പായി ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്ന് സ്‌റ്റോക്‌സ് പ്രത്യാശ പ്രകടിപ്പിച്ചു.
വ്യാഴാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നത്. 2-1ന് മുന്നിലുള്ള ഇംഗ്ലണ്ടിന് തോൽക്കാതിരുന്നാൽ പരമ്പര സ്വന്തമാക്കാം. ഓവലിലെ റെക്കോഡ് ഇന്ത്യക്ക് അത്ര അനുകൂലമല്ല. എന്നാൽ, മുൻപുനടന്ന ഗ്രൗണ്ടുകളെക്കാൾ അല്പം മെച്ചമാണ്. ഇവിടെനടന്ന 15 ടെസ്റ്റുകളിൽ രണ്ടെണ്ണത്തിലാണ് ഇന്ത്യ ജയിച്ചത്. ആറെണ്ണത്തിൽ തോൽവിയായിരുന്നു ഫലം. ഏഴ് മത്സരം സമനിലയിലായി. മാഞ്ചെസ്റ്റർ ടെസ്റ്റിലെ വീരോചിത ബാറ്റിങ്ങാണ് ശുഭ്മൻ ഗില്ലിന് പ്രതീക്ഷനൽകുന്നത്. രണ്ടാം ഇന്നിങ്‌സിൽ സെഞ്ചുറിയുമായി ഗിൽ മുന്നിൽനിന്ന് ടീമിനെ നയിച്ചിരുന്നു. രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും സെഞ്ചുറികളുമായി ഉറച്ചുനിന്നതോടെയാണ് തോൽവിമണത്തിരുന്ന ഇന്ത്യ സമനില പിടിച്ചെടുത്തത്.
Content Highlights: Ben Stokes ruled retired of 5th Test with India arsenic Jofra Archer misses retired too








English (US) ·