പരിശീലകന്റെ സഹോദരിമാരുടെ വിവാഹത്തിന് ഹാർദിക്കും ക്രുനാലും മുടക്കിയത് ലക്ഷങ്ങൾ, കാർ വാങ്ങാനും പണം മുടക്കി

4 months ago 4

ഓൺലൈൻ ഡെസ്ക്

Published: September 06, 2025 09:16 PM IST

1 minute Read

 PunitPARANJPE/AFP
ക്രുനാൽ പാണ്ഡ്യയും ഹാർദിക് പാണ്ഡ്യയും. Photo: PunitPARANJPE/AFP

മുംബൈ∙ സഹോദരിമാരുടെ വിവാഹം നടത്തുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും ലക്ഷക്കണക്കിനു രൂപ നൽകി സഹായിച്ചിട്ടുണ്ടെന്ന് ഇരുവരുടേയും ആദ്യകാല പരിശീലകനായിരുന്ന ജിതേന്ദ്ര കുമാർ. സാമ്പത്തികമായി ബുദ്ധിമുട്ടിയ സമയത്തെല്ലാം പാണ്ഡ്യ സഹോദരങ്ങൾ സഹായങ്ങളുമായെത്താറുണ്ടെന്ന് ജിതേന്ദ്ര കുമാർ ഒരു സ്പോർട്സ് മാധ്യമത്തോടു വെളിപ്പെടുത്തി. രണ്ടു സഹോദരിമാരുടെയും വിവാഹ സമയത്ത് 70–80 ലക്ഷം രൂപ ഹാർദിക്  പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും നൽ‍കിയെന്നാണു പരിശീലകൻ പറയുന്നത്. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലുള്ള ഹാർദിക് പാണ്ഡ്യ ഇപ്പോൾ ദുബായിലാണുള്ളത്.

‘‘2018ല്‍ എന്റെ മൂത്ത സഹോദരിയുടെ വിവാഹം ബുദ്ധിമുട്ടുകളില്ലാതെ നടത്താൻ എല്ലാ കാര്യങ്ങളും ചെയ്തത് ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയുമായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇളയ സഹോദരിയുടെ വിവാഹത്തിനു കാർ വാങ്ങാൻ 20 ലക്ഷം രൂപ അവർ നൽകി. അതിന്റെ കൂടെ വേറെയും സമ്മാനങ്ങള്‍ ഉണ്ടായിരുന്നു. 2015ൽ ഇന്ത്യൻ ടീമിൽ അവസരം കിട്ടിയപ്പോൾ ഹാർദിക് എനിക്ക് കാർ വാങ്ങിനൽകി. അതിന് അഞ്ചോ ആറോ ലക്ഷം രൂപ വില വരും. ആ സമയത്ത് ഹാർ‌ദിക് സാമ്പത്തികമായി അത്ര വലിയ നിലയിലൊന്നുമായിരുന്നില്ല.’’

‘‘എനിക്ക് സർപ്രൈസായാണ് അവർ ആ കാർ കൊണ്ടുവന്നത്. പക്ഷേ ഞാൻ അതു വാങ്ങാന്‍ കൂട്ടാക്കിയില്ല. ക്രുനാലാണ് എന്നെ നിർബന്ധിച്ച് കാർ‍ വാങ്ങിപ്പിച്ചത്. എന്റെ സുരക്ഷയ്ക്കു വേണ്ടിയാണ് കാറെന്നും ബൈക്കില്‍ യാത്ര ചെയ്ത് അപകടത്തിൽ പെടരുതെന്നും അവർ പറഞ്ഞു. അങ്ങനെയാണ് അവർ ആദ്യ കാലങ്ങളിലെ ഒരു പരിശീലകനെ സംരക്ഷിക്കുന്നത്.’’– ജിതേന്ദ്ര കുമാർ പ്രതികരിച്ചു.

English Summary:

Hardik Pandya's puerility manager revealed however the all-rounder and his member helped him financially backmost successful 2018

Read Entire Article