പരിശീലനം നിർത്തി ബ്ലാസ്റ്റേഴ്സ്, അവധി നൽകി ഗോവ, നോർത്ത് ഈസ്റ്റ്; ഇടവേളയെടുത്ത് ബെംഗളൂരു, ഒഡീഷ

2 months ago 3

മനോരമ ലേഖകൻ

Published: November 10, 2025 10:44 AM IST

1 minute Read

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിനിടെ.
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിനിടെ.

ന്യൂഡൽഹി ∙ കൊൽ‍ക്കത്ത മോഹൻ ബഗാനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സും അനിശ്ചിതകാലത്തേക്കു പ്രവർത്തനം നിർത്തി. ഡിസംബറിൽ ഐഎസ്എൽ ആരംഭിക്കുമെന്ന ഉറപ്പിൽ പരിശീലനം ആരംഭിക്കുകയും വിദേശ താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, ടെൻഡർ പോലും നടക്കാത്ത സാഹചര്യത്തിലാണ് പ്രവർത്തനങ്ങൾ നിർത്തിവച്ചതായി മാനേജ്മെന്റ് അറിയിച്ചത്. 

‌‘‘ഞങ്ങൾ സ്തംഭനാവസ്ഥയിലാണ്. താരങ്ങൾക്കും ജീവനക്കാർക്കും ഭാവിയിൽ ആശങ്കയുണ്ട്. എല്ലാവരും നിരാശരാണ്. മുന്നോട്ടു പോകുന്തോറും ആശങ്ക വർധിക്കുകയാണ്’’– കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ: അഭിക് ചാറ്റർജി പറഞ്ഞു. ഐഎസ്എൽ എന്നു തുടങ്ങുമെന്ന് ഉറപ്പില്ലാത്തതിനാൽ എഫ്‌സി ഗോവയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും താരങ്ങൾക്കു ദീർഘ അവധി അനുവദിച്ചു.

പരിശീലനം എന്ന് പുനരാരംഭിക്കാൻ കഴിയുമെന്ന് അറിയില്ലെന്ന് ചെന്നൈ എഫ്‌സിയും താരങ്ങളെ ഔദ്യോഗികമായി അറിയിച്ചു. നവംബർ 12 വരെ ക്ലബ് പ്രവർത്തനങ്ങൾക്ക് ഇടവേള നൽകുന്നുവെന്ന് ബെംഗളൂരു എഫ്‌സി അറിയിച്ചു. ഒഡീഷ എഫ്‌സി ഇതുവരെ പ്രീ സീസൺ ആരംഭിച്ചിട്ടില്ല.

English Summary:

New Delhi:Kerala Blasters Suspend Operations Indefinitely Amid ISL Uncertainty

Read Entire Article