പരിശീലനത്തിനിടെ ഋഷഭ് പന്തിന്റെ കൂറ്റനടി; സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു | Video

7 months ago 6

10 June 2025, 05:47 PM IST

rishabh-pant-six-stadium-roof-damage

Photo: PTI

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലെത്തി പരിശീലനത്തിലാണ്. ഇന്ത്യയുടെ പരിശീലന സെഷനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇന്ത്യന്‍ താരം ഋഷഭ് പന്ത് അടിച്ച ഒരു സിക്‌സാണ്. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര പന്തിന്റെ സിക്‌സറില്‍ തകര്‍ന്നു.

ബെക്കെന്‍ഹാമിലെ കെന്റ് കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലനം. പരിശീലന സെഷനില്‍ സ്പിന്നര്‍മാര്‍ക്കെതിരേ വലിയ ഷോട്ടുകളാണ് പന്ത് പുറത്തെടുത്തത്. വാഷിങ്ടണ്‍ സുന്ദറിനെതിരേ ഋഷഭ് പന്ത് അടിച്ച ഒരു സിക്‌സ് ചെന്നുപതിച്ചത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലായിരുന്നു. പന്ത് ചെന്നുവീണതോടെ മേല്‍ക്കൂര തകരുകയും ചെയ്തു.

ജൂണ്‍ 20-നാണ് ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പുതിയ പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് പന്ത്. ഇംഗ്ലണ്ടില്‍ ഇതുവരെ കളിച്ച 17 ഇന്നിങ്‌സുകളില്‍ നിന്ന് 32.70 ശരാശരിയില്‍ 556 റണ്‍സ് പന്ത് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും ഇംഗ്ലണ്ട് മണ്ണില്‍ പന്ത് കുറിച്ചിട്ടുണ്ട്.

Content Highlights: Rishabh Pant smashes a six during India`s grooming league successful England

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article