പരിഹാസം പുച്ഛം ഒറ്റപ്പെടുത്തൽ എല്ലാ തരണം ചെയ്ത് ഇവിടം വരെയെത്തി; ഇനി ജീവിതത്തിലെ പുതിയ അധ്യായം തുറക്കുന്നു; ഒപ്പമുണ്ടാകണെമെന്ന് അഖിൽ

4 months ago 5

Authored by: ഋതു നായർ|Samayam Malayalam2 Sept 2025, 10:17 am

സ്റ്റാർ ഗേറ്റിന്റെ ബാനറിൽ പ്രസിജ് കൃഷ്ണ ആണ് ചിത്രത്തിന്റെ നിർമ്മാണം. ബാബു ജോൺ ആണ് രചനയും സംവിധാനവും.

akhil mararഅഖിൽ മാരാർ(ഫോട്ടോസ്- Samayam Malayalam)
തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തിന്റെ ത്രില്ലിൽ ആണ് ബിഗ് ബോസ് വിജയി കൂടിയായ അഖിൽ മാരാർ . ബിഗ് ബോസിലേക്ക് എത്തുമെന്നോ അതിന്റെ വിജയി ആകുമെന്നോ സ്വപ്നത്തിൽ പോലും കരുതാതിരുന്ന താൻ അതിന്റെ വിജയി ആയപോലെ ദൈവ നിയോഗം പോൽ തന്റെ സ്വപ്നം ഇപ്പോൾ എത്തിപിടിച്ച സന്തോഷത്തിലാണ് അഖിൽ മാരാർ.

താൻ നായകൻ ആകുന്ന ചിത്രം മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി റിലീസ് ആകാൻ പത്തുദിവസം കൂടി ബാക്കി നിൽക്കെ ആ സന്തോഷം പങ്കുവച്ചെത്തിയതാണ് അഖിൽ


അഖിലിന്റെ വാക്കുകൾ

യാത്രകൾ എളുപ്പമായിരുന്നില്ല. കടന്ന് വന്ന വഴികളിൽ സിനിമയിൽ എത്തണം എന്നത് മാത്രമായിരുന്നു ആഗ്രഹം..ഏതെങ്കിലും ഒരു ലൊക്കേഷനിൽ ഒന്ന് പോകണം.. ആരും പിടിച്ചു പുറത്താകാതെ ഷൂട്ടിങ് കാണാൻ കഴിയണം.. സെറ്റിൽ എന്തെങ്കിലും ഒരു ജോലി കിട്ടണം... ഇതൊക്കെ ആയിരുന്നു ജോലി ഉപേക്ഷിച്ചു 2010 ൽ സിനിമയ്ക്ക് പിന്നാലെ ഇറങ്ങി തിരിച്ചപ്പോൾ ഉള്ള ആഗ്രഹം..

ALSO READ: 40 കാരി വീട്ടിൽ അതിക്രമിച്ചു കയറി, പിറന്നാൾ ദിവസം ജങ്കൂക്ക് അത് തുറന്ന് പറയുന്നു; നിങ്ങൾക്ക് വരാം, പക്ഷേ..


പരിഹാസം, പുച്ഛം, ഒറ്റപ്പെടുത്തൽ ഇവയൊക്കെ തരണം ചെയ്ത് മുന്നോട്ട് പോയ ഞാൻ സിനിമയിൽ തിരക്കഥ കൃത്തും, സംവിധായകനും ആയി.. ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലെ വിജയി ആയി...
കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി..സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി..

ALSO READ: ദീപ നായരെയും കുടുംബത്തെയും പറ്റിച്ച് ചെയ്തതാണോ പ്രിയം, സ്ക്രീൻ ടെസ്റ്റിനാണ് പോയത് എന്ന് നടി; എങ്ങനെ ഒരൊറ്റ സിനിമ ചെയ്തു ബാച്ചിലറേറ്റ് പാർട്ടിയുടെ ചിത്രങ്ങൾ പങ്കുവച്ച് സെലീന ഗോമസ്, ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം
ആരും കേൾക്കാതെ പരിഹസിച്ച എന്റെ ചിന്തകൾ, എഴുത്തുകൾ ലക്ഷകണക്കിന് മലയാളികളുടെ മുന്നിലെത്തി...മറ്റൊരു നിയോഗം കൂടി സെപ്റ്റംബർ 12ന് സാക്ഷത്കരിക്കപെടുന്നു...ഞാൻ പ്രധാന വേഷത്തിൽ എത്തുന്ന സൈക്കോ ത്രില്ലർ ഗണത്തിൽ പെടുത്താൻ പറ്റുന്ന ചിത്രം Midnight successful മുള്ളൻകൊല്ലി..
എന്നെ ഞാനാക്കി മാറ്റിയ പ്രിയപെട്ടവരെ അനുഗ്രഹിക്കണം...സിനിമ പോയി കാണണം..അഭിപ്രായങ്ങൾ അറിയിക്കണം..-അഖിൽ കുറിച്ചു.

അഖിലിനെ കൂടാതെ വമ്പൻ താര നിരയാണ് ചിത്രത്തിൽ എത്തുന്നത്.

അഭിഷേക് ശ്രീകുമാർ, സെറീന ആൻ, നവാസ് വള്ളിക്കുന്ന്, കൃഷ്ണപ്രിയ, അതുൽ സുരേഷ്, ലക്ഷ്മി ഹരികൃഷ്ണൻ, ജാഫർ ഇടുക്കി, കോട്ടയം നസീർ, ജോയ് മാത്യു, ആലപ്പി ദിനേഷ്, കോട്ടയം രമേഷ്, പ്രസീജ് കൃഷ്ണ, ആർസിൻ ആസാദ്, ആസാദ്‌ കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു

Read Entire Article