Published: December 30, 2025 03:16 PM IST
1 minute Read
ദുബായ്∙ കരിയറിൽ 1000 ഗോളുകൾ എന്ന നേട്ടം അകലെയല്ലെന്നും വൈകാതെ ആ ലക്ഷ്യം നേടാൻ സാധിക്കുമെന്നും വിശ്വസിക്കുന്നതായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ‘പരുക്കുകൾ ഏൽക്കാതെ മുന്നോട്ടു പോകാനായാൽ ഞാൻ ആഗ്രഹിക്കുന്ന ആ സ്വപ്ന സംഖ്യയിൽ എത്തുമെന്നാണ് പ്രതീക്ഷ’– ദുബായിൽ നടന്ന ഗ്ലോബ് സോക്കർ അവാർഡ് ചടങ്ങിൽ പോർച്ചുഗീസ് താരം വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം സൗദി ക്ലബ് അൽ നസ്ർ താരമായ ക്രിസ്റ്റ്യാനോ ചടങ്ങിൽ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം അൽ അക്ദൗദിനെതിരായ മത്സരത്തിൽ 2 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയുടെ ആകെ കരിയർ ഗോളുകൾ 956 ആയി.
അടുത്തവർഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നു ക്രിസ്റ്റ്യാനോ മുൻപു വ്യക്തമാക്കിയിരുന്നു.
English Summary:








English (US) ·