Published: November 20, 2025 10:22 AM IST
1 minute Read
കൊൽക്കത്ത ∙ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ കഴുത്തിനു പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. രണ്ടാം ടെസ്റ്റിനായി ഇന്നലെ കൊൽക്കത്തയിൽനിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ഇന്ത്യൻ സംഘത്തിനൊപ്പം ഗില്ലുമുണ്ടായിരുന്നു.
ഒരാഴ്ചയോളം വിശ്രമം നിർദേശിച്ചിട്ടുള്ള ഗില്ലിന് വിമാനയാത്ര ബുദ്ധിമുട്ടാണെന്നും അതിനാൽ കൊൽക്കത്തയിൽ തുടരുമെന്നുമായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ. ഗില്ലിനെ മെഡിക്കൽ സംഘം നിരീക്ഷിക്കുകയാണെന്നും ഗുവാഹത്തി ടെസ്റ്റിലെ പങ്കാളിത്തം സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ തീരുമാനമെടുക്കുമെന്നുമാണ് ബിസിസിഐ പറയുന്നത്.
22ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുൻപ് ഇന്നും നാളെയും ഇന്ത്യൻ ടീമിനു പരിശീലനമുണ്ട്. ഗില്ലിന് ഫിറ്റ്നസ് തെളിയിക്കാനുള്ള അവസരമാണിത്. രണ്ടാം ടെസ്റ്റിൽ കളിച്ചില്ലെങ്കിൽ 30ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുൻപ് ടീമിൽ തിരിച്ചെത്താനാകും ക്യാപ്റ്റന്റെ ശ്രമം.
English Summary:








English (US) ·