27 May 2025, 08:38 PM IST

അക്ഷയ് കുമാർ, പരേഷ് റാവൽ | ഫോട്ടോ: എഎഫ്പി
പ്രിയദര്‍ശന്‍ ചിത്രത്തില്‍നിന്ന് പിന്മാറിയതിന് വക്കീല്‍ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടന്‍ അക്ഷയ് കുമാര്‍. പരേഷ് റാവല്‍ തന്റെ സുഹൃത്താണെന്നും താന്‍ ആരാധിക്കുന്ന നടനാണ് അദ്ദേഹമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. അക്ഷയ് കുമാര്‍ നിര്‍മിക്കുന്ന ഹേരാ ഫേരി 3-ല്‍നിന്ന് പ്രതിഫലത്തിന്റെ ആദ്യഗഡു സ്വീകരിച്ചതിന് പിന്നാലെ പരേഷ് റാവല്‍ പിന്മാറിയതില്‍ വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു മറുപടി. ഹൗസ്ഫുള്‍ 5-ന്റെ ട്രെയ്‌ലര്‍ ലോഞ്ചിലായിരുന്നു ചോദ്യവും മറുപടിയും.
'30 വര്‍ഷമായി ഞാന്‍ പരേഷ് റാവലിനൊപ്പം പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തോടൊപ്പം ഒരുപാട് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ ശരിക്കും ആരാധിക്കുന്നു. അദ്ദേഹത്തെ ഒരു സുഹൃത്തായാണ് ഞാന്‍ കാണുന്നത്', അക്ഷയ് കുമാര്‍ പറഞ്ഞു.
'ഹേരാ ഫേരി 3-യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ നിയമപ്രശ്‌നമാണ്. എന്തുസംഭവിച്ചാലും അത് കോടതിയില്‍ കൈകാര്യംചെയ്യാം. എന്നാല്‍, പരേഷ് റാവല്‍ എന്റെ സുഹൃത്താണ്. അദ്ദേഹത്തെ ഞാന്‍ ആരാധിക്കുന്നു', അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ പ്രൊമോ ഷൂട്ടിന് പിന്നാലെ പരേഷ് റാവല്‍ പിന്മാറുകയായിരുന്നു. പിന്നാലെ അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ് പരേഷ് റാവലിന് വക്കീല്‍ നോട്ടീസ് അയച്ചു. 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. തന്റെ അഭിഭാഷകര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടന്നും മറുപടി വായിച്ചു കഴിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നായിരുന്നു പരേഷ് റാവലിന്റെ പരസ്യപ്രതികരണം.
Content Highlights: Akshay Kumar responds to ineligible announcement sent to Paresh Rawal implicit exit from Hera Pheri 3
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·