Authored by: അശ്വിനി പി|Samayam Malayalam•17 May 2026, 6:32 p.m. IST
ഓരോ പാട്ട് റെക്കോര്‍ഡ് ചെയ്ത് സ്രോതാക്കളിലേക്ക് എത്തുന്നതിന് മുന്‍പും ഒരു പെയിന്‍ഫുള്‍ ഇമോഷണല്‍ സ്റ്റോറിയുണ്ട് എന്ന് ശ്വേത മോഹന്‍ പറയുന്നു
ശ്വേത മോഹൻറെക്കോര്ഡിങ് കഴിഞ്ഞാല്‍ എപ്പോഴും ഒരു പ്രതീക്ഷയുണ്ടാവും, അത് നമ്മുചെ ശബ്ദത്തില്‍ തന്നെ പുറത്തുവരും എന്ന്. അതുകൊണ്ട് തന്നെ അവസാനമായി ആ പാട്ട് റിലീസ് ചെയ്യാനായി നമ്മള് കാത്തിരിയ്ക്കും. പക്ഷേ പാട്ട് പുറത്ത് വരുന്നത് മറ്റൊരാളുടെ ശബ്ദത്തിലാണെങ്കില്‍ അതിനെക്കാള്‍ വലിയൊരു നിരാശയില്ല. ആ വേദന പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. കാരണം ആ പാട്ടുമായി അതിനോടകം നമുക്കൊരു അറ്റാച്ച്മെന്റ് വന്നിരിക്കും.
Also Read: നടന്മാരെല്ലാം അഹങ്കാരികളാണ്, എല്ലാം എളുപ്പത്തില്‍ കിട്ടും എന്ന് പറയുന്നവര്‍ ഇദ്ദേഹത്തെ കാണണം; ഇന്ദ്രന്‍സിനെ കുറിച്ച് അനഘഇതൊരു ഒറ്റപ്പെട്ട സംഭവമോ അനുഭവമോ അല്ല. ഒരുപാട് ഗായകര്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഒരു അനുഭവം നേരിട്ടിട്ടുണ്ടാവും. നമ്മള് തന്നെ ആ അനുഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. നമ്മള് കേള്‍ക്കുന്ന ഓരോ പാട്ടിനു പിന്നിലും എത്രമാത്രം അദൃശ്യമായ വികാരങ്ങള്‍ ഉണ്ടെന്ന് ഇതുപോലുള്ള നിമിഷങ്ങള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് ശ്വേത മോഹന്‍ പറഞ്ഞത്.
Also Read: ഒരു കുടുംബമാവുമ്പോള്‍ എന്റെ അക്കൗണ്ട് നിന്റെ അക്കൗണ്ട് എന്നൊക്കെയുണ്ട്; രവി മോഹന്റെ ആരോപണങ്ങള്‍ക്ക് അമ്മായിയമ്മയുടെ പ്രതികരണം
മെലഡി ഗാനങ്ങളുടെ രാജകുമാരി സുജാതയുടെ മകളാണ് ശ്വേത മോഹന്‍. അമ്മയുടെ പാരമ്പര്യം പിന്തുടര്ന്ന് പാട്ടിന്റെ ലോകത്തേക്ക് എത്തിയ ശ്വേത മോഹന്‍ ഇതിനോടകം ആയിരകണക്കിന് പാട്ടുകള്‍ തമിഴിലും മലയാളത്തിലും ഹിന്ദിയിലുമൊക്കെയായി പാടിക്കഴിഞ്ഞു. ഏഴാം വയസ്സില്‍ തുടങ്ങിയതാണ് സുജാതയുടെ സംഗീത യാത്ര. ഏതാണ് അതേ സമയത്ത് ശ്വേതയും അരങ്ങേറി. ഇപ്പോള്‍ അമ്മയുടെയും അമ്മൂമ്മയുടെയും പാത പിന്തുടര്ന്ന് ശ്വേതയുടെ മകളും പാട്ടിന്റെ വഴിയെ തന്നെയാണ്. എ ആര് റഹ്മാന്റെ എല്ലാം പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹന്‍.






English (US) ·