പറ്റിച്ചവർ ജയിലിൽ നിന്നും ഇറങ്ങി അടിച്ചുപൊളിച്ചു നടക്കുന്നു; പൈസ തരുമോ എന്നൊന്നും എനിക്ക് അറിയില്ല; ദിയ പറയുന്നു

4 months ago 4

Authored by: ഋതു നായർ|Samayam Malayalam15 Sept 2025, 7:36 am

ലക്ഷങ്ങളോളം ആണ് ദിയ കൃഷ്ണയുടെ പക്കൽ നിന്നും മൂവർ സംഘം പറ്റിച്ചെടുത്തത്. അടുത്തിടെയാണ് ഇവർ പോലീസിൽ കീഴടങ്ങിയത്. എന്നാൽ അവർ ഇപ്പോൾ പുറത്തിറങ്ങി എന്നാണ് ദിയ കൃഷ്ണ പറഞ്ഞത്.

diya krishna astir  her babe  and the scam details caller   lastest videodiya krishna(ഫോട്ടോസ്- Samayam Malayalam)
തന്റെ പണം പറ്റിച്ചവർ ഇന്നും വിലസി നടക്കുന്നുവെന്ന് ദിയ കൃഷ്ണ . അവർ പണം തിരികെ തരുമോ എന്ന് അറിയില്ലെന്നും താരം പറയുന്നു

അവർ ജയിലിലിൽ നിന്നും ഇറങ്ങി അടിച്ചുപൊളിച്ചു നടക്കുന്നു പ്രശ്നം സോൾവ് ഒന്നും ആയില്ല. കേസ് നടക്കുന്നു, പൈസ തരുമോ എന്നൊന്നും എനിക്ക് അറിയില്ല- ദിയ പറഞ്ഞു തുടങ്ങുന്നു.

മോൻ വന്നശേഷം ജീവിതം

എനിക്ക് ബോയ് ആണെന്ന് ഒരു തോന്നൽ വന്നിരുന്നു. പക്ഷേ അശ്വിന് ആയിരുന്നു ഗേൾ ഗേൾ എന്ന ചിന്ത മുഴുവൻ. പക്ഷേ ഓമി വന്ന ശേഷം അശ്വിനും ബോയ് മതി എന്ന ഫീലിൽ എത്തി. ബോയ് ആകുമ്പോൾ അശ്വിനും ആയി ഒന്നുകൂടി ക്ളോസ് ആയിരിക്കുമല്ലോ. അതുകൊണ്ടാകണം ഇപ്പോൾ ഇവൻ മതി എന്ന പോലെ ആയി ആള്. ഓമി വന്ന ശേഷം ഉറക്കം കുറഞ്ഞു അതാണ് ഏറ്റവും വലിയ മാറ്റം. ആകെ രണ്ടുമണിക്കൂർ ഉറക്കം ആണ് കിട്ടുന്നത് ഞാൻ മാത്രമല്ല എല്ലാ അമ്മമാരും അങ്ങനെ ആയിരിക്കും. എനിക്ക് ആണേൽ ഉറങ്ങാൻ അത്രയും ഇഷ്ടം ഉണ്ടായിരുന്ന ആളാണ്. മോന് വേണ്ടി ആയതുകൊണ്ട് ഞാൻ ക്ഷമിക്കുന്നു, വേറെ ആർക്കെങ്കിലും വേണ്ടി ആയിരുന്നു എങ്കിൽ ഞാൻ ക്ഷമിക്കില്ലായിരുന്നു,

മൂന്നുമാസം ആകുന്ന വരെ എന്റെ വീട്ടിൽ തന്നെ നില്ക്കാൻ ആണ് പ്ലാൻ. അവിടെ മോനെ ഏറ്റവും കൂടുതൽ എന്റർടെയ്ൻ ചെയ്യുന്നത് അച്ഛൻ ആണ്. അവനും അച്ഛനെ ആണ് ഏറ്റവും ഇഷ്ടം. അച്ഛൻ എടുത്താൽ കരയില്ല, അപ്പോൾ തന്നെ ഉറങ്ങും അങ്ങനെയൊക്കെ ആണ്. ഓണത്തിന്റെ അന്നാണ് ഓമിയേം കൊണ്ട് ഹോസ്പിറ്റലിൽ ആകുന്നത്, അന്ന് ഓണം ആണോ ആനിവേഴ്സറി ആണോ എന്നൊന്നും നമ്മൾ ചിന്തിച്ചതേ ഇല്ല, അവന്റെ ഹെൽത് അതായിരുന്നു ഞാൻ നോക്കിയത്.


ALSO READ: ലോകാസമസ്താ സുഖിനോ ഭവന്തുവെന്ന് വീണ; സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതുംഇനി സംഭവിക്കാൻ ഇരിക്കുന്നതും നല്ലതിനെന്ന് ആരാധകരും

അമ്മയായ ശേഷം നല്ല എക്സ്പീരിയൻസ് തന്നെയാണ്. ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചുകൊണ്ടേ ഇരിക്കുകയാണ്. എന്റെ അമ്മ എത്രത്തോളമാണ് കഷ്ടപെട്ടത് എന്നൊക്കെ ഉള്ള കാര്യങ്ങളിൽ കുറേക്കൂടി ക്ലാരിറ്റി വന്നു. കുഞ്ഞിന്റെ കൂടെ അഞ്ചാറ്ദിവസം ഹോസ്പിറ്റലിൽ ഇരുന്നപ്പോൾ തന്നെ ഞാൻ തളർന്നുപോയി. അപ്പോൾ നമ്മളെ ഒക്കെ അമ്മമാർ എത്ര കഷ്ടപ്പെട്ടു എന്ന് മനസിലാക്കുന്നു. ഇപ്പോൾ ഞാൻ എന്റെ അമ്മയോട് ആണ് ഏറ്റവും ക്ലോസ്സ്. എല്ലാ കാര്യങ്ങളും ഞാൻ അമ്മയോട് ആണ് ഇപ്പോൾ ഷെയർ ചെയ്യുന്നത്.

ALSO READ: ആർജെ അമൻ ഭൈമി വിവാഹിതനായി; ആശംസകളുമായി ആര്യ ബഡായി, നിങ്ങൾ രണ്ടു പേരുടെയും ജീവിതത്തിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു


ഞാൻ സിനിമയിലേക്ക് ഇല്ല

കുഞ്ഞും ബിസിനസും തന്നെ നോക്കാൻ എനിക്ക് സമയം കിട്ടുന്നില്ല. അതുകൊണ്ട് തന്നെ സിനിമയിലേക്ക് ഒന്നും ഞാൻ ഇല്ല. വരാൻ ഉള്ളവർ ഒക്കെ വന്നുപോട്ടെ. ഇഷാനിക്ക് ആ കരിയർ ഭയന്കര ഇഷ്ടം ഉള്ള ആളാണ്, പയ്യെ അവൾ അവരുടെ കരിയർ തുടങ്ങട്ടെ.

Read Entire Article