Authored by: ഋതു നായർ|Samayam Malayalam•3 Sept 2025, 2:22 pm
ഭർത്താവിന്റെ വീട്ടുകാർക്ക് ഉപരി അവൾക്ക് വേണ്ട ഒരു സപ്പോർട്ട് സിസ്റ്റം അവൾ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ആ വീട്ടിൽ ചെന്നപ്പോൾ തന്നെ ആ വീടിനെയും ദിയ ഉയർത്തി
ദിയ കൃഷ്ണ അശ്വിൻ ഗണേഷ്(ഫോട്ടോസ്- Samayam Malayalam)താൻ പ്രതീക്ഷിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്ന് മനസിലാകുമ്പോൾ അവിടെനിന്നും ഇറങ്ങി പോരാൻ ദിയക്ക് സാധിക്കാറുണ്ട്. അത്ര ടോക്സിക് ബന്ധങ്ങളിൽ എന്തും സഹിച്ചു നിൽക്കേണ്ട ഗതികേട് തനിക്ക് ഇല്ലെന്ന് കാട്ടി ഓരോ പെൺകുട്ടികൾക്ക് മുൻപിൽ ദിയ മാതൃകയായി. പിന്നീട് ഓരോ നിലപാടുകൾ പറഞ്ഞതിന്റെ പേരിൽ ദിയ സൈബർ അറ്റാക്ക് നേരിട്ടപ്പോഴും അതിനെയെല്ലാം ധീരമായി തന്നെ ദിയ നേരിട്ടു.
വിവാഹജീവിതത്തിലേക്ക് കടക്കും മുൻപേ തന്നെ തന്റെ ബിസിനസ് രംഗം താൻ പ്രതീക്ഷിക്കുന്ന നിലയിൽ തന്നെ ദിയ എത്തിച്ചു. അതിനായി സ്വയം ബ്രാൻഡ് ആയി ദിയ മാറുകയും മറ്റുള്ളവർക്ക് പ്രചോദനം ആവുകയും ചെയ്തു. യാത്രകളെ കൂടുതൽ സ്നേഹിച്ച ദിയ തന്റെ സ്ഥാപനം വഴി വെറൈറ്റി ടൈപ്പ് ആഭരണകളക്ഷനുകൾ എത്തിക്കാൻ തുടങ്ങി. തന്റെയോരോ പ്രതിസന്ധിയിലും ഒപ്പം നിന്ന ആത്മ സുഹൃത്തിനെ വിവാഹം ചെയ്തു.സ്വഭാവത്തിന്റെ കാര്യത്തിലും സാമ്പത്തിക അവസ്ഥയുടെ കാര്യത്തിലും നല്ല അന്തരം ഉണ്ടെങ്കിലും തനിക്ക് പറ്റിയ വ്യക്തി. തന്നെ മനസിലാക്കുന്ന തന്റെ ഉള്ളിലെ സ്ത്രീയെ വ്യക്തമായി അറിയുന്ന ആളെ തന്നെ തന്റെ ജീവിത നായകൻ ആക്കി ദിയ മാറ്റി. പിന്നീട് അധികം വൈകാതെ ഗർഭിണി ആയപ്പോഴും ആ ഇരുപത്തി അഞ്ചുകാരി സൈബർ അറ്റാക്ക് നേരിട്ടു. പക്ഷെ അതിനെയെല്ലാം ഏറെ ധീര ആയി തന്നെ ദിയ അതിജീവിച്ചു. തന്റെ ഗ്രഭകാലത്തിന്റെ അവസാന നാളുകളിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിന്റെ ഇര ആകേണ്ടി വന്നു ദിയക്ക്. എന്നാൽ പ്രതി ചേർക്കപ്പെട്ട അവസ്ഥയിലേക്ക് ദിയയെ വലിച്ചിട്ടപ്പോൾ അതിനെയെല്ലാം കുടുംബത്തിന്റെയും ഭർത്താവിന്റെയും പിന്തുണയോടെ ദിയ അതിജീവിച്ചു.
ALSO READ: പാർവതി അമ്മയാകുന്നു! മോഹൻലാലിൻറെ നായികയായി വന്ന അമേരിക്കക്കാരി; എന്റെ പ്രെഗ്നൻസി ഗ്ലോയെന്ന് താരം
താൻ വളരുന്നതിന് ഒപ്പം വലതുകാൽ വച്ച് കേറിയ വീടിനെയും ദിയ ഉയർത്തി എടുക്കാൻ മറന്നില്ല. അശ്വിന്റെ അമ്മക്ക് ബിസിനസ് തുടങ്ങി കൊടുക്കുകയും അതിനായി പ്രമോഷൻ നടത്തുകയും ചെയ്തു. ഈ കഴിഞ്ഞ ഇടക്കാണ് ദിയ ഭർത്താവിന്റെ വീട്ടിലേക്ക് കുഞ്ഞിനേയും കൊണ്ട് ആദ്യമായി എത്തുന്നത്. എന്നാൽ അവിടെയുംനെഗറ്റീവ് പറഞ്ഞു ചിലർ എത്തി. ഭർത്താവിന്റെ വീട്ടുകാരോട് ബഹുമാനക്കുറവ് കുറച്ചുകൂടി റെസ്‌പെക്ട് കൊടുക്കാൻ ആയിരുന്നു ചിലരുടെ ഉപദേശം. എന്നാൽ ദിയയെ സ്നേഹിക്കുന്ന ആളുകൾ അങ്ങനെ എഴുതി
ALSO READ: കേരളത്തിൽ ഏറ്റവും അണ്ടർറേറ്റഡ് ആയിട്ടുള്ള സുന്ദരി! സുരേഷേട്ടൻ ലക്കി മാൻ; കാലത്തിന്റെ മാറ്റം ലവലേശം ബാധിക്കാത്ത സ്ത്രീ
"
ഇതാണ് ശരിക്കും സ്ത്രീ ശാക്തീകരണം. പറ്റും എങ്കിൽ കണ്ടു പഠിക്ക്. ദിയ യുടെ ലൈഫ് 100% ദിയയുടെ കയ്യിൽ ആണ്. എപ്പോ വേണേലും ഇഷ്ടപെടാത്ത സാഹചര്യത്തിൽ നിന്നും ഇറങ്ങി പോരാം. ഒരു ചുക്കും സംഭവിക്കില്ല. ഇപ്പൊ ജീവിക്കുന്ന ലൈഫ്‌സ്‌റ്റൈലിൽ തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ ഉള്ളത് അവൾ ഉണ്ടാക്കുന്നുണ്ട്, ഭർത്താവിന്റെ വീട്ടുകാർക്ക് ഉപരി അവൾക്ക് വേണ്ട ഒരു സപ്പോർട്ട് സിസ്റ്റം അവൾ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു മരുമകന് ഭാര്യ വീട്ടിൽ നിന്ന് കിട്ടുന്ന അതേ ബഹുമാനവും സ്നേഹവും അവൾക്ക് ഭർത്താവിന്റെ വീട്ടിൽ നിന്നും കിട്ടുന്നു.അവൾ ആ ബഹുമാനവും സ്നേഹവും തിരികെയും കൊടുക്കും"





English (US) ·