Authored by: അശ്വിനി പി|Samayam Malayalam•27 May 2025, 6:52 pm
സിനിമയിൽ എത്തുന്നതിന് മുൻപ് സന്താനത്തിന്റെ സ്വഭാവം എന്താണ് എന്ന് സമാന്ത ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്തെന്നാൽ രണ്ട് പേരും ഒരേ നാട്ടുകാരാണ്
സമാന്ത റുത്ത് പ്രഭു | സന്താനം (ഫോട്ടോസ്- Samayam Malayalam) Also Read: എല്ലാവരും കേക്ക് മുറിച്ചല്ലേ ജന്മദിനം ആഘോഷിക്കുന്നത്, കോകിലയുടേത് അങ്ങനെയല്ല; ഭാര്യയുടെ ജന്മദിനാഘോഷത്തെ കുറിച്ച് ബാല
അയ്യയ്യോ, പല്ലാവരം ചന്തയിൽ ചുറ്റിനടന്ന സമാന്തയെ മാത്രം മിസ്സായല്ലോ എന്ന് ഇപ്പോൾ ചെറിയ സങ്കടം ഉണ്ട്. സമാന്ത അത് പറഞ്ഞപ്പോഴാണ് ഞാനും അതറിഞ്ഞത്. ആ ഏരിയയിലായിരുന്നു പ്രധാനമായും ഞങ്ങൾ സൈറ്റടിക്കാൻ പോകുന്നത്. പക്ഷേ ഇപ്പോൾ ആ പെൺകുട്ടികളെ കുറിച്ചൊന്നും പറയാൻ പറ്റില്ല, അവരൊക്കെ കുടുംബമായി ജീവിക്കുകയായിരിക്കും. എനിക്കും വീട്ടിൽ കയറണമല്ലോ എന്നാണ് സന്താനം പറഞ്ഞത്.
പല്ലാവരം ചന്തയിൽ ചുറ്റി നടന്ന പെണ്ണാണ്, ഇപ്പോൾ വലിയ നടിയായി; സമാന്തയുമായുള്ള ബന്ധത്തെ കുറിച്ച് സന്താനം, അന്ന് അവരെ എനിക്ക് മിസ്സായി!
മോസ്കോവിൻ കാവേരി, ഈഗ, നീതാനേ എൻ പൊൻവസന്തം പോലുള്ള സിനിമകളിൽ സമാന്തയും സന്താനവും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഹാസ്യ താരമായി സിനിമാ ലോകത്ത് എത്തിയ സന്താനം ഇന്ന് നായകൻ റോളുകളാണ് ചെയ്യുന്നത്. ചെറിയ വേഷങ്ങളിലൂടെ, അവസരങ്ങൾ ചോദിച്ചും ഓഡിഷനുകളിൽ പങ്കെടുത്തും സിനിമാ ലോകത്ത് എത്തിയ സമാന്ത റുത്ത് പ്രഭു ഇന്ന് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·