'പള്ളിച്ചട്ടമ്പി' ആകാൻ ടൊവിനോ തോമസ്; ഡിജോ ജോസ് ആൻ്റണി ചിത്രം ഷൂട്ടിങ് ആരംഭിച്ചു

7 months ago 6

വൻ വിജയമായ ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആൻ്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന പള്ളിച്ചട്ടമ്പി ഷൂട്ടിങ് ആരംഭിച്ചു. 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി.

വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. തൻസീർ സലാമും, സി.സി.സി ബ്രദേഴ്സുമാണ് കോ-പ്രൊഡ്യൂസേർസ്. മികച്ച വിജയം നേടി മുന്നേറുന്ന നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രമാണിത്. തെന്നിന്ത്യൻ താരം കയാഡു ലോഹർ ( ഡ്രാഗൺ തമിഴ് മൂവി ഫെയിം) ആണ് നായിക. പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് ഈ ചിത്രത്തിനായി കലാസംവിധാനം നിർവഹിക്കുന്നത്. കലാസംവിധാനതിന് ഒരുപാട് പ്രാധാന്യം ഉള്ളതാണ് ചിത്രത്തിന്റെ ഉള്ളടക്കം.

വിജയരാഘവൻ, തെലുങ്കു നടൻ ശിവകുമാർ,സുധീർ കരമന, ജോണി ആൻ്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം , ജോസൂട്ടി , തുടങ്ങി നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ സുരേഷ് ബാബുവാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം - ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം - ടിജോ ടോമി, എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, മേക്കപ്പ് -റഷീദ് അഹമ്മദ്, കോസ്റ്റ്യും -ഡിസൈൻ- മഞ്ജുഷ രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കിരൺ റാഫേൽ, റെനിത് രാജ്, സ്റ്റിൽസ് -ഋഷ് ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിംഗ് - ഡയറക്ടർ - ബിനോയ് നമ്പാല, ലൈൻ പ്രൊഡ്യൂസർ - അലക്സ് കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജേഴ്സ് - എബി കോടിയാട്ട്,, ജെറി വിൻസൻ്റ്. പിആർഒ-വാഴൂർ ജോസ്.

Content Highlights: Tovino Thomas`s caller movie pallichattamby, directed by Dijo Jose Antony, starts filming

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article