'പഴയ ഊർജത്തോടെ അദ്ദേഹം തിരിച്ചുവരും'; ദർശന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഏറ്റെടുത്ത് ഭാര്യ

5 months ago 5

19 August 2025, 11:00 AM IST

Darshan

നടൻ ദർശൻ | ഫോട്ടോ: Facebook

രേണുകാസ്വാമി വധക്കേസിൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഏറ്റെടുത്ത് അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മി. ദർശന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഇനി താനായിരിക്കും കൈകാര്യം ചെയ്യുകയെന്ന് അവർ വ്യക്തമാക്കി. കഴിഞ്ഞദിവസം നടന്റെ ഇൻസ്റ്റാ​ഗ്രാം, ഫെയ്സ്ബുക്ക് പേജുകൾ വഴിയാണ് അവർ ഇക്കാര്യം അറിയിച്ചത്. ദർശന്റെ ചിത്രവും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രിയപ്പെട്ട ഡി-ബോസ് സെലിബ്രിറ്റികളേ എന്നാണ് ദർശന്റെ ആരാധകരെ വിജയലക്ഷ്മി വിളിച്ചത്. നിങ്ങളുടെ ചലഞ്ചിങ് സ്റ്റാർ നിങ്ങളെ ഓരോരുത്തരേയും ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്ന് വിജയലക്ഷ്മി കുറിച്ചു. അദ്ദേഹം നിങ്ങളുമായി നേരിട്ട് സംസാരിക്കാൻ തിരിച്ചെത്തുന്നതുവരെ, അദ്ദേഹത്തിന് വേണ്ടി സിനിമയുടെ വിവരങ്ങളും പ്രൊമോഷനുകളും പങ്കുവെക്കുന്നതിനായി താനാണ് ഇനി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുകയെന്നും അവർ പറഞ്ഞു.

"നിങ്ങൾ നൽകുന്ന സ്നേഹവും പ്രാർത്ഥനകളും ക്ഷമയും അദ്ദേഹത്തിനും ഞങ്ങളുടെ കുടുംബത്തിനും വലിയ ശക്തി നൽകുന്നു. നമുക്ക് ആ ഐക്യവും പോസിറ്റിവിറ്റിയും മുറുകെ പിടിക്കാം—നിങ്ങൾക്കറിയാവുന്ന അതേ സ്നേഹത്തോടും ഊർജ്ജത്തോടും കൂടി അദ്ദേഹം ഉടൻ മടങ്ങിവരും. നന്ദിയോടെയും സ്നേഹത്തോടെയും, വിജയലക്ഷ്മി ദർശൻ." അവർ കൂട്ടിച്ചേർത്തു.

ഈയിടെ ദർശൻ ജാമ്യത്തിലിറങ്ങുകയും ഡെവിൾ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുമുൻപ് സുപ്രീം കോടതി ദർശന്റെ ജാമ്യം റദ്ദാക്കി. തുടർന്ന് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഡെവിൾ എന്ന ചിത്രത്തിലെ ​ഗാനത്തിന്റെ റിലീസ് മാറ്റുകയും ചെയ്തു. ഓ​ഗസ്റ്റ് 15-നാണ് ​ഗാനം റിലീസ് ചെയ്യേണ്ടിയിരുന്നത്. ദർശന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ വിജയലക്ഷ്മി ഏറ്റെടുത്തത് ഡെവിളിന്റെ പ്രചാരണ പരിപാടികൾ നടത്താനാണെന്ന് വിലയിരുത്തലുകളുണ്ടായിട്ടുണ്ട്.

Content Highlights: Vijayalakshmi to grip Darshan`s accounts, sharing updates

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article