പഴയ ട്രോമയിലേക്ക് ഞാന്‍ എപ്പോള്‍ വേണമെങ്കിലും പോയേക്കാം, വീണ്ടും മെഡിസിന്‍ എടുത്തു തുടങ്ങി എന്ന് അഞ്ജു ജോസഫ്

1 month ago 4
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയതാണ് അഞ്ജു ജോസഫ് എന്ന ഗായിക. നിരവധി പാട്ടുകള്‍ ഇതിനോടകം അഞ്ജു പാടി, അഭിനയത്തിലും സാന്നിധ്യം അറിയിച്ചു. ഇതിനിടയില്‍ അഞ്ജു ജോസഫിന്റെ ജീവിതത്തില്‍ പല ഉയര്‍ച്ച താഴ്ചകളും സംഭവിച്ചിരുന്നു. താഴ്ചകളില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് ഗായിക തിരിച്ചു കയറിയത്. വീണ്ടും അതേ അവസ്ഥയിലേക്ക് പോകുന്നതായി അഞ്ജുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

അഞ്ജു ജോസഫിന്റെ പോസ്റ്റ്

കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ എന്നെ സംബന്ധിച്ച് തീര്‍ത്തും വളരെ കഠിനമായിരുന്നു. എന്റെ ജീവിതം ഏറ്റവും സന്തോഷകരമായിരുന്ന ഘട്ടത്തിലാണ് എനിക്ക് എന്റെ ആന്‍ഗ്‌സൈറ്റിയുടെ മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങേണ്ടി വന്നത്. ഇന്‍ഹേലര്‍ വീണ്ടും ഉപയോഗിച്ചു തുടങ്ങി, പണ്ടത്തെ മാനസിക ആഘാതങ്ങള്‍ക്ക്, ട്രോമയിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരികെ വരാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞു 'ഇതാണ് ഞാന്‍' എന്ന് സ്വയം അംഗീകരിക്കുകയും ചെയ്തു.

Samayam Malayalamഎത്ര ചിരിച്ചാലും വയസ്സ് കുറയില്ല, ആന്റി സ്‌റ്റേജും കഴിയാറായി എന്ന കമന്റിന് നവ്യ നായരിടെ മറുപടി, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പക്ഷേ മറ്റൊരര്‍ത്ഥത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന, ഈ മനുഷ്യരോട് എനിക്ക് അളറ്ററ്റ നന്ദിയുണ്ട്. അവര്‍ വന്നു, പ്രശ്‌നത്തെക്കുറിച്ച് ഒന്നും ചോദിച്ചില്ല, എന്നെ വിലയിരുത്താനോ ഉപദേശിക്കാനോ നിന്നില്ല. അവര്‍ ഒപ്പം നില്‍ക്കുകയും എന്നെ ചിരിപ്പിക്കുകയും മാത്രം ചെയ്തു! ഈ ജീവിതത്തോട് എനിക്ക് കടപ്പാടുണ്ട്!- എന്നാണ് അഞ്ജു ജോസഫ് പറഞ്ഞത്.

ഭര്‍ത്താവ് ആദിത്യ പരമേശ്വരനും മറ്റ് സുഹൃത്തുക്കളും ആണ് അഞ്ജ ജോസഫ് പങ്കുവച്ച ചിത്രങ്ങളില്‍ ഉള്ളത്. അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതും ഷോപ്പിങിന് പോകുന്നതുമായ ഏതാനും ചിത്രങ്ങള്‍ ഗായിക പോസ്റ്റിനൊപ്പം വച്ചിട്ടുണ്ട്.


എന്താണ് അഞ്ജു ജോസഫിന്റെ പാസ്റ്റ്?

സ്റ്റാര്‍ മാജിക് പോലുള്ള ഷോ ഡയരക്ട് ചെയ്ത അനൂപ് ജോണ്‍ ആണ് അഞ്ജു ജോസഫിന്റെ മുന്‍ ഭര്‍ത്താവ്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ആ ബന്ധം ബ്രേക്കപ്പായതും, അതില്‍ അനുഭവിച്ച മാനസികാവസ്ഥയും അഞ്ജു ജോസഫിനെ സംബന്ധിച്ച് വലിയ ട്രോമയായിരുന്നു. കരഞ്ഞു മാത്രം തീര്‍ത്ത നാളുകളെ കുറിച്ച് അഞ്ജു ജോസഫ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ആ അഘാത ഗര്‍ത്തത്തില്‍ നിന്ന് കയറിയതിന് ശേഷമായിരുന്നു ആദിത്യനുമായുള്ള വിവാഹം. സ്വപ്‌ന തുല്യമായ ആ വിവാഹ ജീവിതത്തിലേക്ക് കടന്നതിന് ശേഷം ജീവിതം എല്ലാം മാറി തുടങ്ങുകയായിരുന്നു. അതിനിടയിലാണ് വീണ്ടും തനിക്ക് ആ ട്രോമ അനുഭവപ്പെടുന്നു എന്ന് പറഞ്ഞ് അഞ്ജു ജോസഫ് എത്തിയിരിക്കുന്നത്. പക്ഷേ ഈ അവസ്ഥയില്‍ കൂടെ എന്തിനും കരുത്തായി ആദിത്യനുണ്ട് എന്നതാണ് അഞ്ജുവിന്റെ ധൈര്യം.
Read Entire Article