Authored by: അശ്വിനി പി|Samayam Malayalam•18 Apr 2026, 7:37 p.m. IST
ബാരി എന്ന പുതിയ സിനിമയുടെ ട്രെയിനിങ് സെക്ഷനില്‍ യഥാര്‍ത്ഥ ഫുട്‌ബോള്‍ പ്ലെയേഴ്‌സിനൊപ്പം കളിക്കുന്നതിനിടയിലാണ് വരുണ്‍ തേജയ്ക്ക് അപകടം സംഭവിച്ചത്.
വരുൺ തേജ്രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് വരുണ്‍ തേജയ്ക്ക് അപകടം സംഭവിച്ചതായ വാര്‍ത്തകള്‍ പുറത്തുവന്നത്. ബാരി എന്ന പുതിയ സിനിമയ്ക്ക് വേണ്ടി ശക്തമായ ട്രെയിനിങ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു നടന്‍. ഫുട്‌ബോള്‍ പ്ലെയറായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. യഥാര്‍ത്ഥ ഫുട്‌ബോള്‍ കളിക്കാര്‍ക്കൊപ്പം ട്രെയിനിങ് ടെുക്കുന്നതിനിടെയാണ് വരുണ്‍ തേജയുടെ കാല്‍മുട്ടിന് അപകടം സംഭവിച്ചത്.
Also Read: അതെ ആണ്‍കുഞ്ഞാണ്, പ്രാര്‍ത്ഥനകള്‍ക്കെല്ലാം നന്ദി പറഞ്ഞ് ഷിയാസ് കരീമും ഭാര്യയുംഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാല്‍ മുട്ട് പൊട്ടിയെന്നും, ഉടനെ ശസ്ത്രക്രിയ വേണം എന്നുമായിരുന്നു ഡോക്ടര്ഡമാരുടെ നിര്‍ദ്ദേശം. കേട്ടപാതി കേള്‍ക്കാത്ത പാതി വരുണ്‍ തേജയുടെ വാര്‍ത്തകള്‍ വൈറലാവാന്‍ തുടങ്ങി. പിന്നാലെ സഹോദരി നിഹാരിക ഇത് സംബന്ധിച്ച വ്യക്തത നല്‍കിയിരുന്നു
സര്‍ജറി നല്ല രീതിയില്‍ നടന്നുവെന്നും, പഴയ സ്ഥിതിയിലേക്ക് എത്താനുള്ള പരിചരണം വരുണ്‍ തേജയ്ക്ക് നല്‍കി വരികയുമാണ് എന്നായിരുന്നു നിഹാരികയുടെ ഔദ്യോഗിക സ്‌റ്റേറ്റ്‌മെന്റ്. എന്റെ സഹോദരന്റെ ശസ്ത്രക്രിയ വിജയരമായി നടന്നു. വിദഗ്ദ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് ഇപ്പോള്‍ അദ്ദേഹം, എത്രയും പെട്ടന്ന് പഴയ ഊര്‍ജ്ജത്തോടെ വരുണ്‍ തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി- എന്നായിരുന്നു നിഹാരികയുടെ പോസ്റ്റ്.
Also Read: വെള്ളം കുടിക്കാതെ ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നു, ബാത്രൂം സൗകര്യം പോലുമില്ലാത്ത കാലത്തെ കുറിച്ച് അംബിക
ഇപ്പോഴിതാ വരുണ്‍ തേജ തന്നെ തന്റെ നിലവിലെ അവസ്ഥയെ കുറിച്ച് പറയുന്നു. സ്‌നേഹത്തോടെയും പിന്തുണയോടെയും എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചവര്‍ക്കെല്ലാം നന്ദി. എന്നെ സംബന്ധിച്ച് അത് വളരെ അര്‍ത്ഥവത്താണ്. എല്ലാം നല്ല രീതിയില്‍ നടന്നു. ഇപ്പോള്‍ എത്രയും പെട്ടന്ന് സുഖം പ്രാപിയ്ക്കുന്നതിലും പഴയ ശക്തി തിരിച്ചു കിട്ടുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നെ നല്ല രീതിയില്‍ പരിചരിക്കുകയും നോക്കുകയും ചെയ്ത ഡോക്ടേഴ്‌സിന് നന്ദി. ആക്ഷനിലേക്ക് ഞാന്‍ വൈകാതെ തിരിച്ചെത്തും, പഴയതിലും ശക്തനായി- എന്നാണ് വരുണിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.






English (US) ·