Authored by: അശ്വിനി പി|Samayam Malayalam•3 Jul 2025, 3:08 pm
ചരിത്രത്തിൻറെ പശ്ചാത്തലത്തിൽ തെലുങ്ക് സിനിമാ ലോകത്ത് നിന്നും വന്നിട്ടുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾക്കെല്ലാം മലയാളത്തിൽ മികച്ച സ്വീകരണം ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിലായിരിക്കും ഇനി പവൻ കല്യാണിൻറെ ഹരി ഹര വീര മല്ലുവും
ഹരിഹര വീരമല്ലു പവൻ കല്യാൺ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ ആവേശം നൽകുന്ന ട്രെയ്‌ലർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഡൽഹി സുൽത്താനേറ്റിൽ നിന്ന് സനാതന ധർമ്മത്തെ സംരക്ഷിക്കാൻ വിധിക്കപ്പെട്ട ഒരു വിമത യോദ്ധാവായ വീര മല്ലുവായി പവൻ കല്യാണിനെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലറിൽ അവതരിപ്പിക്കുന്നു. മുഗൾ ശക്തിയെ വെല്ലുവിളിക്കുന്ന കഥാപാത്രമായാണ് പവൻ കല്യാൺ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധരായ ഭരണാധികാരികളിൽ ഒരാളായ ഔറംഗസേബിന്റെ വേഷത്തിൽ ബോബി ഡിയോൾ അഭിനയിച്ചിരിക്കുന്നു. കോഹിനൂർ രത്നത്തിനായുള്ള പോരാട്ടം തുടരവേ, വീര മല്ലു മുഗളരെ നേരിടുമ്പോഴാണ് ഈ ഇതിഹാസ തുല്യമായ ഏറ്റുമുട്ടൽ ആരംഭിക്കുന്നത്.
Also Read: പണത്തിന് വേണ്ടിയല്ല, ആത്മാർത്ഥതയാണ് കാര്യം! ആരും കൊതിക്കുന്ന വൻ ഓഫറുകൾ നിരസിച്ച ജങ്കൂക്ക്, ഫാഷൻ ലോകത്തെ സ്ഥാനംസനാതന ധർമ്മത്തോടുള്ള വീര മല്ലുവിന്റെ വീര്യവും അഭിനിവേശവും പ്രകടിപ്പിക്കുന്ന രംഗങ്ങളിൽ നിർഭയനായും തീവ്രതയോടെയും അതിശയകരമായ പ്രകടനമാണ് പവൻ കല്യാൺ കാഴ്ച വെച്ചിരിക്കുന്നത്. കഥാപാത്രത്തോടുള്ള പവന്റെ ക്ലിനിക്കൽ ആയ സമീപനവും, അദ്ദേഹം വിമതയോദ്ധാവായ വീര മല്ലുവായി മാറിയ രീതിയും ആധികാരികമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ പവന്റെ ഊർജവും തീവ്രതയും ആരാധകർക്ക് രോമാഞ്ചം പകരുന്നുണ്ട്. പവൻ കല്യാണിൻ്റെ ഊർജ്ജസ്വലമായ പ്രകടനവും സ്ക്രീൻ സാന്നിധ്യവുമാണ് ഹരിഹര വീര മല്ലുവിൻ്റെ ഹൈലൈറ്റ്.
യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ സ്വർണം, വെള്ളി നാണയങ്ങൾ; പ്രത്യേകതകൾ അറിയാം
ട്രെയിലറിൽ ആകർഷകമായ യുദ്ധരംഗങ്ങളും വീര മല്ലുവും മുഗളരും തമ്മിലുള്ള പോരാട്ടവും ഉൾപ്പെടുത്തി ആരാധകരെ ആവേശം കൊള്ളിക്കുന്ന സംവിധായകൻ, വമ്പൻ ക്യാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പഞ്ചമി എന്ന കഥാപാത്രമായി നിധി അഗർവാൾ ആണ് ചിത്രത്തിലെ നായികയായി അഭിനയിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.
ഛായാഗ്രഹണം- ജ്ഞാന ശേഖർ വി.സ്, മനോജ് പരമഹംസ, സംഗീതം- കീരവാണി, എഡിറ്റിംഗ്- പ്രവീൺ കെ എൽ, പ്രൊഡക്ഷൻ ഡിസൈനർ - തോട്ട തരണി.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·