Published: January 06, 2026 02:26 PM IST
1 minute Read
കോട്ടയം∙ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ഓഫ് കേരള പവർലിഫ്റ്റിങ് മത്സരത്തിൽ കോട്ടയം ജില്ലയ്ക്കായി സ്വർണ മെഡൽ നേടി ഏറ്റുമാനൂർ, കല്ലറ എസ്എംവി എൻഎസ്എസ് സ്കൂൾ, ഹെഡ്മിസ്ട്രസ് വിനീതാ നായർ എച്ച്. വനിതകളുടെ 50 പ്ലസ് കാറ്റഗറിയിൽ 69 കിലോ വിഭാഗത്തിൽ മത്സരിച്ചാണ് ഒന്നാം സ്ഥാനം നേടി സ്വർണ മെഡൽ കരസ്ഥമാക്കിയത്.
കഴിഞ്ഞ ഒരു വർഷത്തോളമായി കോട്ടയം കളത്തിപ്പടിയിലുള്ള സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ്ബിലാണ് വർക്ക്ഔട്ട് ചെയ്യുന്നത്. ക്ലബ്ബിന്റെ ഉടമകളും ദേശീയ പവർലിഫ്റ്റിങ് താരങ്ങളുമായ സോളമനും ഭാര്യ ക്രിസ്റ്റിയും ആണ് പരിശീലകർ.
ഈ മാസം അവസാനം മഹാരാഷ്ട്ര പുണെയിൽ ‘സൂപ്പർ മാസ്റ്റേഴ്സ് ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ ഇന്ത്യ’യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തിനായി മത്സരിക്കാൻ യോഗ്യത നേടിയിരിക്കുകയാണ് എല്ലാവരും സ്നേഹത്തോടെ ടീച്ചറമ്മ എന്ന് വിളിക്കുന്ന വിനീതാ നായർ എച്ച്. കോട്ടയം, മാങ്ങാനം സ്വദേശിനിയാണ്.
English Summary:








English (US) ·