പവർഫുൾ സ്ത്രീയാണ് മല്ലിക! ഖത്തറിലെ ബിസിനസ്; അശോക് നഗറിലെ മൂന്നുനില വീട്; കോടികൾ വിലവരുന്ന സാമ്രാജ്യം വിട്ടുകളയാതെ താരപത്നി

5 months ago 5

Produced by: ഋതു നായർ|Samayam Malayalam4 Aug 2025, 2:57 pm

കെെനിക്കര കുടുംബത്തിൽ പിറന്ന മല്ലിക സുകുമാരൻ ഉണ്ടാക്കിയിട്ട എല്ലാ സ്വത്തുക്കളുടെയും അധിപതിയാണ്. ഇക്കാര്യം ഒരിക്കൽ താരം തന്നെ തുറന്നുപറഞ്ഞിരുന്നു

പവർഫുൾ സ്ത്രീയാണ് മല്ലിക! ഖത്തറിലെ ബിസിനസ്; അശോക് നഗറിലെ മൂന്നുനില വീട്; കോടികൾ വിലവരുന്ന  സാമ്രാജ്യം വിട്ടുകളയാതെ താരപത്നി
മല്ലിക സുകുമാരൻ! പ്രത്യേകിച്ച് വിശേഷണങ്ങൾ ഒന്നും വേണ്ടാത്ത ഒരുപേര്. നടി, സുകുമാരന്റെ ഭാര്യ പൃഥ്വി രാജ് സുകുമാരന്റെയും ഇന്ദ്രജിത്തിന്റേയും അമ്മ എന്നീനിലകളിൽ അല്ലാത്ത ഒരു മല്ലികയുണ്ട്. ഒരു പവർഫുൾ ലേഡി ഒരു സിംഗിൾ മദർ ആയി രണ്ടു പ്രതിഭാധനന്മാരായ മക്കളെ നല്ല നിലയിൽ എത്തിച്ച അമ്മ. ഈ അടുത്ത് താരത്തെ കുറിച്ച് ലൈവിലൂടെ പ്രശസ്ത നർത്തകി നടത്തിയ പ്രസ്താവനക്ക് പോലും ക്ഷമയോടെ ആ വിഷയത്തെ നേരിട്ട ലേഡി. എല്ലാ ആനുകാലിക വിഷയങ്ങളിലും വ്യക്തമായി അഭിപ്രായം പറയുന്ന മല്ലിക നിലപാടുകൾ കൊണ്ട് എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിലപാടുകളുടെ മല്ലിക!

ഏറ്റവും ഒടുവിൽ അമ്മയുടെ ഇലക്ഷൻ, ദേശീയ പുരസ്‌കാരത്തെ കുറിച്ച് ഉർവശിയുടെ തുറന്നുപറച്ചിൽ അങ്ങനെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ആളാണ് മല്ലിക സുകുമാരൻ. മരുമകൾ പൂർണിമ പറഞ്ഞിട്ടുള്ളത് ഒരുപക്ഷേ ഞങ്ങളെക്കാൾ അപ്‌ഡേറ്റഡ് ആണ് അമ്മ എന്ന് തോന്നിപോകും എന്നാണ്. 1974-ൽ ഉത്തരായനം എന്ന സിനിമയിലൂടെ രാധ എന്ന കഥാപാത്രത്തിന് ജീവൻ നൽകിക്കൊണ്ട് തുടങ്ങിയ അഭിനയജീവിതം, പിന്നീട് നിരവധി വേഷങ്ങൾ ആണ് മല്ലിക ചെയ്തത്.

ഖത്തറിലെ ബിസിനസും

കുഞ്ഞുങ്ങളുടെ പഠനം വീട്ടുകാര്യങ്ങൾ എന്നിവയ്ക്ക് പുറമെ ബിസിനസ് രംഗത്തും തന്റേതായ സ്ഥാനം മല്ലിക നേടിയിരുന്നു. ഖത്തറിലെ ദോഹയിലുള്ള ഒരു മൾട്ടി-ക്യുസിൻ റെസ്റ്റോറന്റായ സ്പൈസ് ബോട്ട് ആയിരുന്നു മല്ലിക സുകുമാരന്റെ പ്രധാന ബിസിനസ്സ് സംരംഭം. അവിടെ സിഇഒയും എക്സിക്യൂട്ടീവ് ചെയർപേഴ്‌സണുമായി സേവനമനുഷ്ഠിച്ചിരുന്നു ഇടക്ക് ഒരു ബ്യൂട്ടി ആൻഡ് സ്കിൻ ക്ലിനിക്കും തുടങ്ങിയ മല്ലിക തന്റെ വാര്ധക്യകാലം പോലും സിനിമക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്.

കെെനിക്കര കുടുംബത്തിലെ മല്ലിക

കെെനിക്കര കുടുംബത്തിൽ പിറന്ന മല്ലിക കോടീശ്വരിയാണ്. അടുത്തിടക്ക് താരത്തിന്റെ സ്വത്തുവകകളെക്കുറിച്ചുള്ള സംസാരം ഒക്കെയും നടന്നിരുന്നു. സുകുമാരൻ ജീവിച്ചിരിക്കുമ്പോൾ വാങ്ങികൂട്ടിയതെല്ലാം തന്റെ പേരിൽ ആണെന്ന് മല്ലിക തന്നെ പറഞ്ഞിട്ടുണ്ട്. അതൊന്നും കൈമോശം വരാൻ മല്ലിക സുകുമാരൻ അനുവദിച്ചില്ല.

മല്ലികയുടെ സ്വന്തമാണ്

കേരളത്തിലെ ഏക്കർ കണക്കിനുള്ള ഭൂമിയും വീടുകളും ഫ്ലാറ്റും ഒപ്പം മദ്രാസിലെ അശോക് ന​ഗറിൽ ഒരു മൂന്ന് നില കെട്ടിടവും വണ്ടികളും ഒക്കെയും മല്ലികയുടെ സ്വന്തമാണ്. മക്കൾക്ക് ബാധ്യത ആകാതെ മുൻപോട്ട് പോകുന്ന മല്ലിക ഇപ്പോഴും ടെലിവിഷൻ സീരിയൽ രംഗത്തും സിനിമ ഇന്ഡസ്ട്രിയിലും സജീവമാണ്.

Read Entire Article