24 April 2025, 04:50 PM IST

ഇമാൻവി | Photo: Instagram/ Imanvi
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് ബന്ധമാരോപിച്ച് തനിക്കുനേരെ നടന്ന പ്രചാരണങ്ങളില്‍ പ്രതികരണവുമായി നടി ഇമാന്‍വി. പാക് വംശജയാണെന്നും കുടുംബത്തിന് പാകിസ്താന്‍ സൈന്യവുമായി ബന്ധവുമുണ്ടെന്ന ആരോപണങ്ങള്‍ ഇമാന്‍വി തള്ളിക്കളഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ വിഭജനം സൃഷ്ടിക്കാനും വിദ്വേഷപ്രചാരണം ലക്ഷ്യമിട്ടുമുള്ളതാണെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'വിഭജനം സൃഷ്ടിക്കുന്നതിനും വിദ്വേഷം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ട് എന്നേയും എന്റെ കുടുംബത്തേയും കുറിച്ച് വ്യാജ വാര്‍ത്താ ഉറവിടങ്ങളിലൂടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടേയും നടക്കുന്ന അപവാദ- നുണ പ്രചരണങ്ങളെക്കുറിച്ച് വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്നാമതായി, എന്റെ കുടുംബത്തിലെ ആര്‍ക്കും ഇതുവരെയോ ഇപ്പോഴോ പാകിസ്താന്‍ സൈന്യവുമായി യാതൊരു ബന്ധവുമില്ല. വിദ്വേഷം പരത്തുക എന്ന ഏകലക്ഷ്യത്തോടെ ഓണ്‍ലൈന്‍ ട്രോളുകള്‍ കെട്ടിച്ചമച്ചതാണ് ഇത്തരത്തിലുള്ള കള്ളക്കഥകള്‍. വിശ്വസനീയമായ വാര്‍ത്താമാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും സാമൂഹികമാധ്യമങ്ങളിലുള്ളവരും അവരുടെ വാര്‍ത്താ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാതെ ഇത്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നത് നിരാശാജനകമാണ്', അവര്‍ കുറിച്ചു.
ഹിന്ദിയും തെലുഗുവും ഗുജറാത്തിയും ഇംഗ്ലീഷും സംസാരിക്കുന്ന അഭിമാനിയായ ഇന്ത്യന്‍ അമേരിക്കനാണ് താന്‍. ചെറുപ്പത്തിലേ നിയമപരമായി യുഎസിലേക്ക് കുടിയേറിയവരാണ് മാതാപിതാക്കള്‍. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലിസിലാണ് ജനനമെന്നും ഇമാന്‍വി വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് നടി കുറിപ്പ് ആരംഭിച്ചത്. പഹല്‍ഗാമിലേത് ദാരുണമായ സംഭവമാണെന്ന് അവര്‍ കുറിച്ചു. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദാരുണമാണ്. ഭീകരപ്രവര്‍ത്തനങ്ങളെ അപലപിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: Imanvi breaks soundlessness connected ‘rumours’ astir her family's nexus to Pakistan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·