പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകുമെന്ന പോസ്റ്റിനു പിന്നാലെ ഗംഭീറിന് വധഭീഷണി; സുരക്ഷ തേടി പൊലീസിനെ സമീപിച്ചു

8 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: April 24 , 2025 09:31 AM IST

1 minute Read

gambhir-1248
ഗൗതം ഗംഭീർ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇപ്പോൾ ഇന്ത്യൻ ടീം പരിശീലകനുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഇ മെയിൽ മുഖാന്തരമാണ് മുൻ ബിജെപി എംപി കൂടിയായ ഗംഭീറിന് വധഭീഷണി ലഭിച്ചത്. സംഭവത്തിൽ ഗംഭീർ പൊലീസിൽ പരാതി നൽകി. ‘ഞാൻ നിങ്ങളെ കൊലപ്പെടുത്തും’ എന്നാണ് സന്ദേശം. പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ്, ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനു നേരെ വധഭീഷണി സന്ദേശം എത്തിയത്. പഹൽഗാം ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് ഗംഭീർ എക്സിൽ പങ്കുവച്ച അനുശോചനക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വധഭീഷണി എന്നതും ശ്രദ്ധേയം.

‘ഐഎസ്ഐഎസ് കശ്മീർ’ എന്ന പേരിലാണ് വധഭീഷണി ലഭിച്ചതെന്നാണ് ഗംഭീർ നൽകിയ പരാതിയിലുള്ളത്. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും ഗംഭീർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) നടക്കുന്നതിനാൽ ഒഴിവുസമയം ചെലവഴിക്കുന്നതിനായി ഗംഭീർ ഇപ്പോൾ കുടുംബാംഗങ്ങൾക്കൊപ്പമാണ്.

Former BJP MP and existent caput manager of the Indian cricket team, Gautam Gambhir, received a decease menace from 'ISIS Kashmir'. On Wednesday, helium approached the Delhi Police, filing a ceremonial ailment for an FIR and seeking measures to safeguard his family’s security: Office of… pic.twitter.com/MEG26UIwFh

— ANI (@ANI) April 24, 2025

‘‘മുൻ ബിജെപി എംപിയും നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനുമായ ഗൗതം ഗംഭീറിന് ഐഎസ്ഐഎസ് കശ്മീരിന്റെ ഭാഗത്തുനിന്ന് വധഭീഷണി ലഭിച്ചു. സംഭവത്തിൽ ബുധനാഴ്ച തന്നെ ഗംഭീർ ഡൽഹി പൊലീസിൽ പരാതി നൽകി. തന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ഗംഭീർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്’ – അദ്ദേഹത്തിന്റെ ഓഫിസ് പ്രതികരിച്ചു. 

എക്കാലവും പാക്കിസ്ഥാനെതിരെ കർശന നിലപാട് സ്വീകരിച്ചിട്ടുള്ള ഗംഭീർ, പഹൽഗാമിലെ ഭീകരാക്രമണത്തെയും കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു. ‘‘കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി പ്രാർഥിക്കുന്നു. ഇതിന് ഉത്തരവാദികളായവർ വലിയ വില കൊടുക്കേണ്ടി വരും. ഇന്ത്യ തിരിച്ചടിച്ചിരിക്കും’ – ഗംഭീർ എക്സിൽ കുറിച്ചു.

English Summary:

Gautam Gambhir receives decease threat; Team India caput manager approaches police

Read Entire Article