01 May 2025, 08:20 PM IST

Photo: x.com/Olympics/
ന്യൂഡല്‍ഹി: ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും പാകിസ്താന്റെ ജാവലിന്‍ ത്രോ താരവുമായ അര്‍ഷാദ് നദീമിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചു. ഇന്ത്യയില്‍നിന്ന് നദീമിന്റെ ഇന്‍സ്റ്റാഗ്രാം പേജ് നോക്കാന്‍ ശ്രമിക്കുന്ന ഉപഭോക്താക്കള്‍ക്ക് 'ഇന്ത്യയില്‍ അക്കൗണ്ട് ലഭ്യമല്ല, ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ നിര്‍ദേശം പാലിച്ചതിനാലാണിത്' എന്ന സന്ദേശമാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍, നദീമിന്റെ ഫേസ്ബുക്ക്, എക്‌സ് പേജുകള്‍ ഇപ്പോഴും ഇന്ത്യയില്‍ ലഭ്യമാണ്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് നേരത്തേ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളായ ഷുഐബ് അക്തര്‍, ഷാഹിദ് അഫ്രീദി, ബാസിത് അലി എന്നിവരുടെ യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. മാത്രമല്ല പ്രകോപനപരവും വര്‍ഗീയ സ്വഭാവമുള്ളതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്താന്‍ യൂട്യൂബ് ചാനലുകളും കേന്ദ്രം ഇന്ത്യയില്‍ നിരോധിച്ചു.
26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വീണ്ടും വഷളായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ വലിയ തോതില്‍ ഫോളോവേഴ്‌സുള്ള പാകിസ്താന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സര്‍ക്കാരിന്റെ നീരീക്ഷണത്തിലായിരുന്നു. ഇവയില്‍ പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കങ്ങളുള്ള അക്കൗണ്ടുകള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. നടന്മാരായ മഹിര ഖാന്‍, അലി സഫര്‍ എന്നിവരുള്‍പ്പെടെ പല പ്രമുഖ പാകിസ്താന്‍ സെലബ്രിറ്റികളുടെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്.
Content Highlights: Arshad Nadeem`s Instagram relationship has been banned successful India owed to a authorities order








English (US) ·