പാകിസ്താൻ പ്രകോപിപ്പിക്കാൻ നോക്കേണ്ട, എങ്ങനെ മറുപടി തരണമെന്ന് ഇന്ത്യൻ സായുധസേനയ്ക്കറിയാം -രവി കിഷൻ

8 months ago 7

19 May 2025, 04:57 PM IST


തക്കതായ മറുപടി എങ്ങനെ നൽകണമെന്ന് ഇന്ത്യൻ സായുധ സേനയ്ക്ക് അറിയാമെന്നും സൈന്യത്തിന്റെ ധീരതയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു,

Ravi Kishan

രവി കിഷൻ | ഫോട്ടോ: PTI

ന്യൂഡൽഹി: ഇന്ത്യയിൽ അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യുന്നതിനും പിന്തുണയ്ക്കുന്നതിനും പാകിസ്താനെ വിമർശിച്ച് നടൻ രവി കിഷൻ. ഇന്ത്യയെ പ്രകോപിപ്പിച്ചാൽ അയൽരാജ്യത്തിന് ഇന്ത്യൻ സായുധ സേന 'ഉചിതമായ' മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു ബിജെപി എംപി കൂടിയായ രവി കിഷൻ.

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും എന്നാൽ യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്നും രവി കിഷൻ പറഞ്ഞു. പാകിസ്താൻ ഏതെങ്കിലുംവിധത്തിലുള്ള ഭീകരപ്രവർത്തനങ്ങൾ നടത്തുകയോ ഇന്ത്യയെ പ്രകോപിപ്പിക്കുകയോ ചെയ്താൽ ഇന്ത്യയിൽ നിന്ന് തക്കതായ മറുപടി ലഭിക്കും. തക്കതായ മറുപടി എങ്ങനെ നൽകണമെന്ന് ഇന്ത്യൻ സായുധ സേനയ്ക്ക് അറിയാമെന്നും സൈന്യത്തിന്റെ ധീരതയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു,

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മൗനം പാലിക്കുന്നതിന്റെ പേരിൽ സിനിമാ മേഖല വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ തുടങ്ങിയ ബോളിവുഡ് സൂപ്പർ താരങ്ങളൊന്നും ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയാ പോസ്റ്റുകൾ പങ്കുവെച്ചില്ലെന്ന് വ്യാപക പരാതികൾ ഉയർന്നിരുന്നു. ഈ സമയത്താണ് രവി കിഷന്റെ പ്രസ്താവന വരുന്നത്.

അതേസമയം, കിരൺ റാവുവിന്റെ 'ലാപതാ ലേഡീസ്' എന്ന ചിത്രത്തിലാണ് രവി കിഷനെ അവസാനമായി പ്രേക്ഷകർ കണ്ടത്. അടുത്തതായി അജയ് ദേവ്ഗൺ, റിതേഷ് ദേശ്മുഖ്, അർഷദ് വാഴ്സി, സഞ്ജയ് മിശ്ര എന്നിവരോടൊപ്പം 'ധമാൽ 4' എന്ന ചിത്രമാണ് രവി കിഷൻ അഭിനയിച്ച് പ്രദർശനത്തിന് തയ്യാറെടുക്കുന്ന ചിത്രം. അടുത്ത വർഷം ഈദ് സമയത്ത് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.

Content Highlights: Ravi Kishan condemns Pakistan`s cross-border terrorism, praising India`s effect and equipped forces

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article