പാക് ക്രിക്കറ്റ് താരത്തിന് രഹസ്യബന്ധം; ശരിയായ സമയത്തിനായി കാത്തിരിക്കുകയാണെന്ന് ഭാര്യയുടെ പോസ്റ്റ്

6 months ago 6

imad-wasim-wife-hints-at-trouble-amidst-affair-rumors

നൈല രാജ, ഇമാദ് വസീമും ഭാര്യ സാനിയ അഷ്ഫാഖും | Photo: x.com/iAmKhanLodhi/

ഇസ്ലാമാബാദ്: വ്യക്തിജീവിതത്തില്‍ പ്രക്ഷുബ്ധമായ സമയങ്ങളിലൂടെ കടന്നുപോകുകയാണ് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഇമാദ് വസീം. അഭിഭാഷകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ നൈല രാജയുമായുള്ള ഇമാദിന്റെ ബന്ധമാണ് ഇപ്പോള്‍ പാക് ക്രിക്കറ്റിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ഇമാദിന്റെ ഭാര്യ സാനിയ അഷ്ഫാഖ് ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്.

'മൗനത്തെ സമ്മതമായി കണക്കാക്കരുത്, തെളിവില്ലെന്നും കരുതരുത്. നന്നായി ആലോചിച്ച ശേഷം ഞാന്‍ ശരിയായ സമയം തിരഞ്ഞെടുക്കുകയാണ്', എന്നായിരുന്നു ഇമാദിന്റെ പേരെടുത്ത് പറയാതെ വിമര്‍ശനാത്മകമായി സാനിയ അഷ്ഫാഖ് കുറിച്ചത്. പിന്നീട് അവര്‍ ഇത് എഡിറ്റ് ചെയ്ത് 'മൗനത്തെ സമ്മതമായോ തെളിവുകളില്ലെന്നോ തെറ്റിദ്ധരിക്കരുത്. ഞാന്‍, കൃത്യമായ ഉദ്ദേശത്തോടെയാണ് എന്റെ നിമിഷം തിരഞ്ഞെടുക്കുന്നത്', എന്നാക്കി മാറ്റി.

ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് സാനിയയുടെ പോസ്റ്റ് സൂചിപ്പിക്കുന്നതെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായി. ഇമാദുമൊത്തുള്ള ചിത്രങ്ങളെല്ലാം സാനിയ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ നിന്ന് കളഞ്ഞതും ഇതിലേക്കാണ് സൂചന നല്‍കുന്നത്. ഇമാദ് വസീമിന്റെ ഭാര്യയെന്ന് മുമ്പ് പരാമര്‍ശിച്ചിരുന്ന തന്റെ ഇന്‍സ്റ്റാഗ്രാം ബയോയും സാനിയ എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്.

ഇമാദുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ പക്ഷേ നൈല രാജ പരസ്യമായി തള്ളിയിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമായിരുന്നു നൈലയുടെ പ്രതികരണം. ഇന്നാല്‍ ഇമാദ് ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

അടുത്തിടെ ലണ്ടനില്‍ ഒരു യുവതിക്കൊപ്പം ഇമാദ് നടന്നുപോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇമാദിന്റെ കൂടെയുള്ളത് നൈലയാണെന്നായിരുന്നു പ്രചാരണങ്ങള്‍. ഇക്കാര്യവും നൈല നിഷേധിച്ചിരുന്നു.

Content Highlights: Pakistani cricketer Imad Wasim`s wife, Sania Ashfaq, posts a cryptic connection connected Instagram

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article