26 April 2025, 05:44 PM IST

വാണി കപൂറും ഫവാദ് ഖാനും| അബിർ ഗുലാൽ സിനിമയിൽനിന്ന്
കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് താരങ്ങള്‍ക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തണമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രിയോട് ആവശ്യപ്പെട്ടു. സംഘടനയുടെ ജനറൽ സെക്രട്ടറി അശോക് ദുബെ വാർത്ത ഏജൻസിയായ എഎൻഐയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാക് കലാകാരന്മാരുമായി സഹകരിക്കുന്നവർക്ക് രാജ്യദ്രോഹക്കുറ്റം നേരിടേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
'ഇതൊരു ദേശീയ താൽപ്പര്യ വിഷയമായതിനാൽ, രാജ്യമാണ് ഒന്നാമത്. നമ്മുടെ വിനോദസഞ്ചാരികൾക്ക് നേരെ പഹൽഗാമിൽ നടന്ന സമീപകാല ആക്രമണം ഉൾപ്പെടെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ലജ്ജാകരമാണ്. ഞങ്ങളുടെ ഏതെങ്കിലും അംഗങ്ങൾ പാക് കലാകാരന്മാരുമായോ സാങ്കേതിക വിദഗ്ധരുമായോ ഒന്നിച്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ, അവർക്കെതിരെ നടപടിയെടുക്കുകയും അവരുമായുള്ള സഹകരണം അവസാനിപ്പിക്കുകയും ചെയ്യും. ബന്ധപ്പെട്ട എല്ലാ അസോസിയേഷനുകൾക്കും ഔദ്യോഗികമായി കത്തുകൾ അയയ്ക്കുന്നുണ്ട്', അശോക് ദുബെ പറഞ്ഞു.
ഇത്തരം പ്രവർത്തനങ്ങളിൽ ആരെങ്കിലും വീണ്ടും ഏർപ്പെടുന്നതായി കണ്ടെത്തിയാൽ, അവരെ സിനിമാ രംഗത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ല. കേന്ദ്രമന്ത്രിക്കയച്ച കത്തിൽ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽനിന്നുള്ള അംഗങ്ങൾ പാക് കലാകാരന്മാരുമായി പ്രവർത്തിക്കുകയാണെങ്കിൽ അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അവർ ഭാവിയിൽ ഇത്തരത്തിൽ ചെയ്യുന്നതിന് മുൻപ് ആയിരം തവണ ചിന്തിക്കുമെന്നും ദുബെ കൂട്ടിച്ചേർത്തു. പാക് നടൻ ഫവാദ് ഖാനും വാണി കപൂറും അഭിനയിക്കുന്ന 'അബീർ ഗുലാൽ' എന്ന ബോളിവുഡ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഘടനയുടെ ഈ നീക്കം.
Content Highlights: FWICE privation Total Ban On Pakistani Artists After Pahalgam Attack
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·