Published: October 05, 2025 10:19 AM IST
1 minute Read
ഇസ്‌ലാമാബാദ് ∙ ഇന്ത്യൻ പൗരത്വം നേടാൻ ഒരുങ്ങുന്നെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാക്കിസ്ഥാൻ ജനതയിൽനിന്നു തനിക്ക് സ്നേഹം ലഭിച്ചെങ്കിലും കളിക്കുന്ന കാലത്ത് മതപരമായ വിവേചനവും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് എക്സിൽ പങ്കുവച്ച നീണ്ട കുറിപ്പിൽ ഡാനിഷ് കനേരിയ വ്യക്തമാക്കി.
പാക്കിസ്ഥാൻ തന്റെ ജന്മഭൂമിയാണെങ്കിലും പൂർവികരുടെ നാടായ ഇന്ത്യയാണ് തന്റെ മാതൃഭൂമി. എന്നാൽ ഇന്ത്യൻ പൗരത്വത്തിനു വേണ്ടിയാണ് തന്റെ പ്രസ്താവനകളെന്ന ആരോപണം തെറ്റാണെന്നും കനേരിയ പറഞ്ഞു. വിക്കറ്റ് കീപ്പർ അനിൽ ദൽപതിന് ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ കളിച്ച രണ്ടാമത്തെ ഹിന്ദുവാണ് 44 വയസ്സുള്ള ഡാനിഷ് കനേരിയ. പാക്കിസ്ഥാനു വേണ്ടി 61 ടെസ്റ്റുകളിലും 18 ഏകദിനങ്ങളിലും താരം കളിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന കരിയറിൽ 276 വിക്കറ്റുകളും വീഴ്ത്തി.
ഡാനിഷ് കനേരിയയുടെ കുറിപ്പിന്റെ പൂർണരൂപം:‘‘ഇടയ്ക്കിടെ പലരും എന്നോട് ചോദിക്കുന്നുണ്ട്, എന്തുകൊണ്ടാണ് ഞാൻ പാക്കിസ്ഥാനെക്കുറിച്ച് സംസാരിക്കാത്തതെന്നും ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ എന്തിനാണ് അഭിപ്രായം പറയുന്നതെന്നും. ചിലർ ഇതെല്ലാം ഞാൻ ഭാരതീയ പൗരത്വത്തിനു വേണ്ടിയാണെന്ന് പോലും ആരോപിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. കാര്യങ്ങൾ വ്യക്തമാക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. പാക്കിസ്ഥാനിൽനിന്നും അവിടുത്തെ ജനങ്ങളിൽ നിന്നും സ്നേഹം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ആ സ്നേഹത്തോടൊപ്പം, നിർബന്ധിത മതപരിവർത്തന ശ്രമങ്ങൾ ഉൾപ്പെടെ പാക്കിസ്ഥാൻ അധികാരികളിൽ നിന്നും പിസിബിയിൽ നിന്നും ആഴത്തിലുള്ള വിവേചനവും ഞാൻ നേരിട്ടു.
Lately, I person seen galore radical questioning me, asking wherefore I bash not talk astir Pakistan, wherefore I remark connected Bharat’s interior matters, and immoderate adjacent alleging that I bash each this for Bharatiya citizenship. I consciousness it is important to acceptable the grounds straight.
From Pakistan and its…
ഭാരതത്തെയും ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നത് സംബന്ധിച്ചും ഞാൻ വ്യക്തമാക്കാം. പാക്കിസ്ഥാൻ എന്റെ ജന്മഭൂമിയായിരിക്കാം. പക്ഷേ എന്റെ പൂർവികരുടെ നാടായ ഭാരതമാണ് എന്റെ മാതൃഭൂമി. എനിക്ക്, ഭാരതം ഒരു ക്ഷേത്രം പോലെയാണ്. നിലവിൽ ഇന്ത്യൻ പൗരത്വം തേടാൻ എനിക്ക് പദ്ധതിയില്ല. ഭാവിയിൽ എന്നെപ്പോലുള്ള ഒരാൾ അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ, സിഎഎ നിലവിലുണ്ടെന്ന് ഓർക്കണം.
അതിനാൽ, എന്റെ വാക്കുകളോ പ്രവൃത്തികളോ പൗരത്വത്തിനായുള്ള ആഗ്രഹം കൊണ്ടാണെന്ന് ആരോപിക്കുന്നത് പൂർണ്ണമായും തെറ്റാണ്. ഞാൻ ധർമത്തിനുവേണ്ടി നിലകൊള്ളുകയും നമ്മുടെ ധാർമ്മികതയെ നശിപ്പിക്കുകയും നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ദേശവിരുദ്ധരെയും കപട മതേതരവാദികളെയും തുറന്നുകാട്ടുകയും ചെയ്യുന്നത് തുടരും.
എന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്, പ്രഭു ശ്രീരാമന്റെ അനുഗ്രഹത്താൽ, ഞാൻ എന്റെ കുടുംബത്തോടൊപ്പം സുരക്ഷിതനും സന്തുഷ്ടനുമാണ്. എന്റെ വിധി ഭഗവാൻ രാമന്റെ കൈകളിലാണ്.’’
ജയ് ശ്രീറാം
English Summary:








English (US) ·