Published: October 03, 2025 09:32 AM IST Updated: October 03, 2025 10:09 AM IST
1 minute Read
കൊളംബോ ∙ വനിതാ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരെ 7 വിക്കറ്റ് വിജയവുമായി ബംഗ്ലദേശ് തുടങ്ങി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 38.3 ഓവറിൽ 129 റൺസിന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിൽ 31.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലദേശ് ലക്ഷ്യം കണ്ടു.റുബിയ ഹെയ്ദറിന്റെ അപരാജിത അർധ സെഞ്ചറിയാണ് (77 പന്തിൽ 54 റൺസ്) ബംഗ്ലദേശിനെ വേഗം ലക്ഷ്യത്തിലെത്തിച്ചത്.
ക്യാപ്റ്റൻ നിഗർ സുൽത്താനയ്ക്കൊപ്പം (44 പന്തിൽ 23 റൺസ്) 3–ാം വിക്കറ്റിൽ 62 റൺസ് കൂട്ടുകെട്ട് സൃഷ്ടിക്കാനും റുബിയയ്ക്കായി. ഓപ്പണർ ഫർഗാന ഹോക്വും ഷർമിൻ അക്തറും പുറത്തായിക്കഴിഞ്ഞ് ബംഗ്ലദേശിന്റെ റൺചേസ് ഉലയാതെ കാത്ത ഇന്നിങ്സായിരുന്നു റുബിയയുടേത്.
നേരത്തേ, യുവ പേസർ മറൂഫ അക്തറിന്റെയും (31 റൺസ് വഴങ്ങി 2 വിക്കറ്റ്), സ്പിന്നർ നഹിദ അക്തറിന്റെയും (19 റൺസ് വഴങ്ങി 2 വിക്കറ്റ്) ഷൊർണ അക്തറിന്റെയും (5 റൺസ് വഴങ്ങി 3 വിക്കറ്റ്) തകർപ്പൻ സ്പെല്ലാണു പാക്കിസ്ഥാനെ കനത്ത ബാറ്റിങ് തകർച്ചയിലേക്കു തള്ളിയിട്ടത്. മറൂഫയാണ് പ്ലെയർ ഓഫ് ദ് മാച്ച്. പാക്കിസ്ഥാൻ ബാറ്റർമാരിൽ ഓപ്പണർ റമീൻ ഷമീം (23), ക്യാപ്റ്റൻ ഫാത്തിമ സന(22) എന്നിവർ മാത്രമാണു ശോഭിച്ചത്. പാക്കിസ്ഥാൻ അടുത്ത മത്സരത്തിൽ ഞായറാഴ്ച ഇന്ത്യയെ നേരിടും. കൊളംബോയാണു വേദി.
English Summary:








English (US) ·