പാക്കിസ്ഥാനെ ബഹിഷ്കരിച്ച ഇന്ത്യൻ ടീം അംഗം; ടി10 ലീഗിൽ പാക്ക് താരവുമായി ഹര്‍ഭജൻ സിങ്ങിന്റെ ഹസ്തദാനം

2 months ago 3

ഓൺലൈൻ ഡെസ്ക്

Published: November 20, 2025 11:21 AM IST

1 minute Read

 X@AsiaCricket
പാക്ക് താരവുമായി ഹർഭജൻ സിങ്ങിന്റെ ഹസ്തദാനം. Photo: X@AsiaCricket

അബുദബി∙ യുഎഇയിൽ നടക്കുന്ന അബുദബി ടി10 ലീഗ് ക്രിക്കറ്റിനിടെ പാക്കിസ്ഥാൻ താരം ഷാനവാസ് ദഹാനിയുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിന്റെ ഹസ്തദാനം. ആസ്പിൻ സ്റ്റാലിയൻസ് ടീമിന്റെ ക്യാപ്റ്റനായ ഹർഭജൻ നോർത്തേൺ വാരിയേഴ്സിനെതിരായ മത്സരത്തിനു ശേഷമാണ് പാക്ക് താരത്തിനൊപ്പം ഹസ്തദാനത്തിനു നിന്നത്. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം നടന്ന ഏഷ്യാകപ്പിലും ഏകദിന വനിതാ ലോകകപ്പിലും പാക്കിസ്ഥാനുമായുള്ള ഹസ്തദാനം ഇന്ത്യൻ താരങ്ങൾ ഒഴിവാക്കിയിരുന്നു.

ലെജൻഡ് ലോക ചാംപ്യൻഷിപ്പിൽ ഹർഭജൻ സിങ് ഉൾപ്പെട്ട ഇന്ത്യൻ ടീം പാക്കിസ്ഥാനെതിരായ കളി ബഹിഷ്കരിക്കുകയും ചെയ്തു. എന്നാൽ യുഎഇയിലെത്തിയപ്പോൾ ഹർഭജൻ, പാക്ക് താരവുമായി ഹസ്തദാനം ചെയ്യുകയായിരുന്നു. മത്സരത്തിൽ നോർത്തേൺ വാരിയേഴ്സ് നാലു റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത വാരിയേഴ്സ് 114 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ സ്റ്റാലിയൻസ് 10 ഓവറിൽ 110 റൺസാണ് അടിച്ചെടുത്തത്.

പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ സിന്ദൂറിനും പിന്നാലെ ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധം പൂർണമായും നിലച്ച മട്ടാണ്. ഇപ്പോൾ നടക്കുന്ന റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിലും പാക്ക് താരങ്ങളുമായുള്ള ഹസ്തദാനം ഇന്ത്യൻ യുവതാരങ്ങൾ ഒഴിവാക്കിയിരുന്നു.

ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ച് വിജയികളായ ഇന്ത്യൻ ടീം എസിസി തലവന്‍ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി സ്വീകരിച്ചിരുന്നില്ല. പാക്കിസ്ഥാനിലെ മന്ത്രിയായ നഖ്‍വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്നായിരുന്നു ഇന്ത്യൻ താരങ്ങളുടെ നിലപാട്. ഇതോടെ ട്രോഫിയുമായി ഗ്രൗണ്ട് വിട്ട നഖ്‍വി, ഇന്ത്യയ്ക്കു കൈമാറാനും തയാറായിരുന്നില്ല.

In July - Harbhajan Singh withdrew from the lucifer against Pakistan successful the WCL.

In November - Harbhajan Singh was seen shaking hands with Pakistan’s Shahnawaz Dahani successful the Abu Dhabi T10 League. pic.twitter.com/Xx9KWKsVDL

— ICC Asia Cricket (@ICCAsiaCricket) November 20, 2025

English Summary:

Harbhajan Singh shakes hands with Pakistani subordinate Shahnawaz Dahani during the Abu Dhabi T10 League. This lawsuit marks a notable enactment amidst strained India-Pakistan cricket relations pursuing past incidents and boycotts.

Read Entire Article