Published: August 12, 2025 02:44 PM IST
1 minute Read
ട്രിനിഡാഡ് ∙ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 37 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തപ്പോൾ മഴ കളിമുടക്കി. തുടർന്ന് മഴനിയമപ്രകാരം 35 ഓവറിൽ 181 റൺസായി വിൻഡീസിന്റെ വിജയലക്ഷ്യം പുനർനിർണയിച്ചു.
റോസ്റ്റൻ ചേസിന്റെയും (47 പന്തിൽ 49*) ജസ്റ്റിൻ ഗ്രീവ്സിന്റെയും (31 പന്തിൽ 26) മികവിൽ 10 പന്തും 5 വിക്കറ്റും ശേഷിക്കെ ആതിഥേയർ ലക്ഷ്യം കണ്ടു. 3 മത്സര പരമ്പര ഇതോടെ 1–1 സമനിലയായി. അവസാന ഏകദിനം ഇന്നു നടക്കും.
English Summary:








English (US) ·