Published: August 17, 2025 12:32 PM IST
1 minute Read
ലണ്ടൻ∙ വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരങ്ങളിൽനിന്ന് ഇന്ത്യ പിൻമാറാൻ കാരണം ഒരു പാക്ക് താരത്തിന്റെ വിവാദ പ്രസ്താവനകളെന്നു വെളിപ്പെടുത്തൽ. പാക്കിസ്ഥാൻ ചാംപ്യൻസ് ടീമിന്റെ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയായതാണ് ഇന്ത്യയുടെ പിൻമാറ്റത്തിനു പ്രധാന കാരണമെന്ന് ഇന്ത്യ ചാംപ്യൻസിലെ ഒരു താരം ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സമയത്ത് അഫ്രീദി നടത്തിയ വിവാദ പരാമർശങ്ങളാണ് ഇന്ത്യയുടെ ബഹിഷ്കരണത്തിനു വഴിയൊരുക്കിയതെന്ന് താരം വ്യക്തമാക്കി.
പക്ഷേ, ഷാഹിദ് അഫ്രീദി കളിച്ചില്ലെങ്കിലും പാക്കിസ്ഥാനെതിരെ ഇറങ്ങുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണ്ടിവരുമായിരുന്നെന്നും താരം വെളിപ്പെടുത്തി. ലെജൻഡ്സ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട പോരാട്ടവും സെമി ഫൈനലുമാണ് ഇന്ത്യ ബഹിഷ്കരിച്ചത്. ഇന്ത്യൻ താരങ്ങൾ ഇറങ്ങിപ്പോയതോടെ പാക്കിസ്ഥാൻ കളിക്കാതെ തന്നെ ഫൈനലിനു യോഗ്യത നേടി. ഗ്രൂപ്പ് ഘട്ട മത്സരം ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചപ്പോള്‍ സെമിയും ബഹിഷ്കരിക്കാൻ അഫ്രീദി വെല്ലുവിളിച്ചിരുന്നു.
സെമിയിലും ഇന്ത്യൻ താരങ്ങൾ പ്രതിഷേധിച്ചതോടെ ഈ കളിയും ഉപേക്ഷിക്കേണ്ടിവന്നു. സംഘാടകർക്കു ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്. സുരേഷ് റെയ്ന, ശിഖർ ധവാൻ, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ എന്നീ താരങ്ങളാണ് പാക്കിസ്ഥാനെതിരായ ബഹിഷ്കരണത്തിനു നേതൃത്വം നൽകിയത്. പാക്കിസ്ഥാനോട് കളിക്കാനില്ലെന്ന് ശിഖർ ധവാൻ സമൂഹമാധ്യമത്തിൽ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. ഇതോടെ ധവാനെതിരെയും അഫ്രീദി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
English Summary:








English (US) ·