Published: September 28, 2025 08:46 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ ഫൈനൽ മത്സരം തുടങ്ങും മുൻപു തന്നെ ഗ്രൗണ്ടിൽ അസാധാരണ സാഹചര്യങ്ങൾ. പതിവിനു വിപരീതമായി ടോസ് സമയത്ത് രണ്ട് അവതാരകർ ഗ്രൗണ്ടിലെത്തി, മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയും മുൻ പാക്ക് താരം വഖാർ യൂനിസും. രവി ശാസ്ത്രി ഇന്ത്യന്‍ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോടു മാത്രമാണു സംസാരിച്ചത്. വഖാർ യൂനിസ് പാക്ക് ക്യാപ്റ്റനോടും ചോദ്യങ്ങൾ ചോദിച്ചു.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റമെന്ന് സംഘാടകർ പ്രതികരിച്ചിട്ടില്ല. ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ ഒരു അവതാരകൻ മാത്രമാണ് ടോസ് സമയത്ത് താരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ ഉണ്ടായിരുന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പാക്കിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.
ടോസിനിടെ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ ഹസ്തദാനത്തിനും നിന്നില്ല. ടോസിനു മുൻപ് ട്രോഫിക്കൊപ്പമുള്ള ഫോട്ടോഷൂട്ടും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒഴിവാക്കി. പാക്ക് ക്യാപ്റ്റൻ സല്‍മാൻ ആഗ മാത്രമാണ് ട്രോഫിക്കൊപ്പം പോസ് ചെയ്തത്.
English Summary:








English (US) ·