പാക്കിസ്ഥാന്റെ അടുത്ത നീക്കം, വാർത്താ സമ്മേളനം റദ്ദാക്കി ക്യാപ്റ്റൻ ആഗ സൽമാന്‍; യുഎഇയോടു തോറ്റാൽ ടീം പുറത്താകും

4 months ago 5

മനോരമ ലേഖകൻ

Published: September 17, 2025 09:48 AM IST Updated: September 17, 2025 10:02 AM IST

1 minute Read

 Sajjad HUSSAIN/AFP
ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിൽനിന്ന്. Photo: Sajjad HUSSAIN/AFP

ദുബായ്∙ ദുബായ്∙ ഏഷ്യാ കപ്പിൽ യുഎഇയ്ക്കെതിരായ നിര്‍ണായക മത്സരത്തിനു മുന്‍പുള്ള വാർത്താ സമ്മേളനം വേണ്ടെന്നു വച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. ആൻഡി പൈക്രോഫ്റ്റിനെ മാച്ച് റഫറി സ്ഥാനത്തുനിന്നു മാറ്റണമെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അഭ്യർഥന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തള്ളിയതിനു പിന്നാലെയാണ് പാക്കിസ്ഥാൻ ടീമിന്റെ അടുത്ത നീക്കം. ഇന്ത്യൻ ടീമുമായുള്ള മത്സരത്തിലുണ്ടായ ‘ഹസ്തദാന വിവാദത്തിന്’ കാരണം മാച്ച് റഫറിയുടെ ഇടപെടലാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാനാണ് പാക്കിസ്ഥാൻ ക്യാപ്റ്റൻ വാർത്താ സമ്മേളനം റദ്ദാക്കിയതെന്നാണു വിവരം.

ഏഷ്യാകപ്പ് ഗ്രൂപ്പ് എയിലെ സൂപ്പർ പോരാട്ടത്തിൽ ഇന്ന് പാക്കിസ്ഥാൻ യുഎഇയെ നേരിടുകയാണ്. ജയിക്കുന്ന ടീ സൂപ്പർ ഫോറിൽ കടക്കുമെന്നതിനാൽ ഇരു ടീമുകൾക്കും മത്സരം നിർണായകമാണ്. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യ ഇതിനോടകം സൂപ്പർ ഫോർ യോഗ്യത നേടിക്കഴിഞ്ഞു. ഇതോടെ ഇന്നു ജയിക്കുന്ന ടീം ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സൂപ്പർ ഫോറിൽ എത്തും. തോൽക്കുന്ന ടീം ടൂർണമെന്റിൽ നിന്നു പുറത്താകും. മത്സരം രാത്രി 8 മുതൽ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ.

പാക്ക് പ്രതീക്ഷ

ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയോടു തോറ്റതിന്റെ ക്ഷീണവുമായാണ് പാക്കിസ്ഥാന്റെ വരവ്. ടീമിന്റെ ബോളിങ് നിര ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴും ബാറ്റിങ് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് ക്യാപ്റ്റൻ സൽമാൻ ആഗയ്ക്കും സംഘത്തിനും തലവേദനയാണ്. എന്നാൽ യുഎഇ ടീം തങ്ങൾക്കു വെല്ലുവിളി ഉയർത്തില്ലെന്ന പ്രതീക്ഷയിലാണ് പാക്ക് ടീം. ഇക്കഴിഞ്ഞ ത്രിരാഷ്ട്ര പരമ്പരയിൽ യുഎഇയെ തോൽപിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്.

അട്ടിമറിക്കാൻ യുഎഇ

ആദ്യ മത്സരത്തിൽ ഇന്ത്യയോടേറ്റ ദയനീയ തോൽവി നൽകിയ നിരാശ ഒമാനെതിരായ ആധികാരിക ജയത്തോടെ മറികടന്നാണ് യുഎഇ ടീം ഇന്നെത്തുന്നത്. ഓപ്പണർമാരായ ക്യാപ്റ്റൻ മുഹമ്മദ് വാസിമും മലയാളി താരം അലിഷാൻ ഷറഫുമാണ് ടീമിന്റെ കരുത്ത്. ഇരുവരും ഫോം കണ്ടെത്തിയാൽ എത്ര വലിയ ടോട്ടലും പിന്തുടർന്നു ജയിക്കാമെന്ന ആത്മവിശ്വാസം യുഎഇയ്ക്കുണ്ട്. പാക്ക് ബാറ്റർമാരുടെ മോശം ഫോമും തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഎഇ പ്രതീക്ഷിക്കുന്നു.

English Summary:

Pakistan vs UAE: Battle for Super Four Qualification successful Asia Cup

Read Entire Article