Published: November 13, 2025 05:19 PM IST
1 minute Read
ലഹോർ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം നസീം ഷായുടെ വീടിനു നേരെ അജ്ഞാതരുടെ വെടിവയ്പ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ താരത്തിന്റെ കുടുംബ വീടിനു നേരെയാണ് വെടിവയ്പുണ്ടായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണു സംഭവമെന്ന് പാക്കിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗേറ്റിനു പുറത്തുനിന്ന് വീടിനുനേരെ വെടിയുതിർത്ത ശേഷം സംഘം കടന്നു കളയുകയായിരുന്നു.
സംഭവത്തിൽ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കേസെടുത്ത പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. നസീം ഷായുടെ വീടിന്റെ സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു. പ്രദേശത്തെ സ്ഥലത്തർക്കത്തെ തുടർന്നാണ് ആക്രമണമെന്നാണു പ്രാഥമിക നിഗമനം.
സംഭവം നടക്കുമ്പോൾ നസീം ഷാ വീട്ടിലുണ്ടായിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ ടീം ക്യാംപിലായിരുന്നു താരം. വെടിവയ്പുണ്ടായെങ്കിലും താരം ടീമിനൊപ്പം തുടരുമെന്നാണു വിവരം. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ താരം രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ആറു റണ്‍സ് വിജയമാണു മത്സരത്തിൽ പാക്കിസ്ഥാൻ സ്വന്തമാക്കിയത്.
English Summary:








English (US) ·