പാക്കിസ്ഥാൻ വിമാനത്താവളം അടച്ചപ്പോൾ കരഞ്ഞിട്ടില്ല: ബംഗ്ലദേശ് താരത്തെ തള്ളി ടോം കറൻ

8 months ago 9

ഓൺലൈൻ ഡെസ്ക്

Published: May 18 , 2025 04:58 PM IST Updated: May 18, 2025 05:27 PM IST

1 minute Read

ടോം കറൻ
ടോം കറൻ

ലണ്ടൻ∙ ഇന്ത്യ– പാക്ക് സംഘർഷത്തെ തുടർന്ന് പാക്കിസ്ഥാൻ വിമാനത്താവളം അടച്ചപ്പോൾ കരഞ്ഞെന്ന ആരോപണങ്ങൾ തള്ളി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ടോം കറൻ. ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞെന്ന ബംഗ്ലദേശ് താരം റിഷാദ് ഹുസെയ്ന്റെ വെളിപ്പെടുത്തലിനെ ടോം കറൻ തള്ളിക്കളഞ്ഞു. ‘‘ഞാൻ കരഞ്ഞിട്ടില്ല, അക്കാര്യം ഉറപ്പു തരുന്നു. പക്ഷേ ഞാൻ കരയാൻ പോകുകയായിരുന്നു.’’– ടോം കറൻ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.

ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം അവസാനിച്ചതിൽ സന്തോഷമുണ്ടെന്നും കറൻ വ്യക്തമാക്കി. പ്രിയപ്പെട്ട രണ്ടു രാജ്യങ്ങൾക്കിടയിൽ സമാധാനം ഉണ്ടാകാൻ പ്രാർഥിക്കുന്നതായും കറൻ പ്രതികരിച്ചു. ന്യൂസീലൻഡ് താരം ഡാരിൽ മിച്ചല്‍ ഇനി പാക്കിസ്ഥാനിലേക്കു പോകില്ലെന്നു പറഞ്ഞതായും റിഷാദ് ഹുസെയ്ന്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ ടോം കറനോടും ഡാരിൽ മിച്ചലിനോടും മാപ്പു പറഞ്ഞും റിഷാദ് ഹുസെയ്ൻ പിന്നീടു രംഗത്തെത്തി. തന്റെ വാക്കുകൾ ആശയക്കുഴപ്പത്തിന്റെ മുകളിൽ ഉണ്ടായതാണെന്നും മാധ്യമങ്ങൾ ശരിയായ രീതിയിലല്ല അത് കൈകാര്യം ചെയ്തതെന്നുമായിരുന്നു റിഷാദിന്റെ പ്രതികരണം. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോർ ക്വാലാൻഡേഴ്സ് ടീമിന്റെ താരമാണ് ടോം കറൻ.

English Summary:

Tom Curran Breaks Silence On "Cried Like A Child" Claim

Read Entire Article