പാക്ക് ക്യാപ്റ്റന്റെ മുഖത്തേക്കു നോക്കാതെ സൂര്യകുമാർ യാദവ്; ടോസിട്ടപ്പോൾ ഹസ്തദാനം ചെയ്തില്ല

4 months ago 4

ഓൺലൈൻ ഡെസ്ക്

Published: September 14, 2025 10:14 PM IST Updated: September 14, 2025 10:44 PM IST

1 minute Read

 X@ACC
സൽമാൻ ആഗയും സൂര്യകുമാര്‍ യാദവും. Photo: X@ACC

ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു മുൻപ് ടോസ് ഇട്ടപ്പോൾ ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങൾ. ടോസ് ഇട്ടതിനു ശേഷം ക്യാപ്റ്റൻമാര്‍ തമ്മില്‍ ഹസ്തദാനം ചെയ്യുന്ന പതിവുണ്ട്. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സൽമാന്‍ ആഗയും ഹസ്തദാനത്തിനു നിന്നില്ലെന്നു മാത്രമല്ല, ഇരുവരും മുഖത്തേക്കു പോലും നോക്കിയില്ല.

ഷെയ്ക് ഹാൻഡ് നല്‍കാതെ നടന്നുപോകുന്ന താരങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെയാണ് ഇന്ത്യയും പാക്കിസ്ഥാനും കളിക്കാനിറങ്ങിയത്. ഏഷ്യാകപ്പ് തുടങ്ങുന്നതിനുമുൻപ് ടീം ക്യാപ്റ്റൻമാരെല്ലാം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയില്‍വച്ച് ഇന്ത്യൻ ക്യാപ്റ്റന് ഹസ്തദാനത്തിന് പാക്കിസ്ഥാൻ ക്യാപ്റ്റൻ തയാറായിരുന്നില്ല.

വാർത്താ സമ്മേളനം കഴിഞ്ഞതിനു പിന്നാലെ പാക്ക് ക്യാപ്റ്റൻ സല്‍മാൻ ആഗ വേദി വിടുകയായിരുന്നു. എന്നാല്‍ സ്റ്റേജിനു താഴെ ഇന്ത്യൻ ക്യാപ്റ്റനെ കാത്തുനിന്ന സൽമാൻ ആഗ, സൂര്യകുമാര്‍ യാദവിനു ഷെയ്ക് ഹാൻഡ് നല്‍കി.

English Summary:

No Handshake, No Eye Contact: Suryakumar Yadav, Salman Ali Agha Keep Firm Distance

Read Entire Article