Published: September 28, 2025 10:57 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ ഫൈനലിനിടെ ഫീല്‍ഡിങ് തടസ്സപ്പെടുത്തിയതിന്റെ പേരിൽ പാക്കിസ്ഥാനെതിരെ വിക്കറ്റിനായി അപ്പീൽ ചെയ്ത് ഇന്ത്യ. അക്ഷർ പട്ടേല്‍ എറിഞ്ഞ 16–ാം ഓവറിലെ ആദ്യ പന്തിലാണു സംഭവം. അക്ഷർ പട്ടേലിന്റെ ആദ്യ പന്ത് നേരിട്ട പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗ എക്സ്ട്രാ കവറിലേക്ക് അടിച്ച ശേഷം രണ്ട് റൺസ് ഓടിയെടുക്കുകയായിരുന്നു.
പന്ത് ഡൈവ് ചെയ്ത് പിടിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് റൺഔട്ടിനായി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് നേരെ പന്തെറിഞ്ഞെങ്കിലും സൽമാൻ ആഗയുടെ ദേഹത്താണു പന്തു തട്ടിയത്. ഇതോടെ വിക്കറ്റിൽ കൊള്ളാതെ മറ്റ് ഗതിമാറിപ്പോകുകയും ചെയ്തു. പാക്ക് ബാറ്റർ ഫീൽഡിങ് തടസ്സപ്പെടുത്തിയെന്നായിരുന്നു സൂര്യകുമാർ യാദവിന്റെ പരാതി. വിക്കറ്റ് വേണമെന്ന ആവശ്യവുമായി സൂര്യ അംപയറെ സമീപിച്ചതോടെ തീരുമാനം തേര്‍ഡ് അംപയർക്കു വിട്ടു.
പന്ത് സൽമാൻ ആഗയുടെ ദേഹത്ത് പതിച്ചെങ്കിലും ഓട്ടത്തിനിടെ പാക്ക് ക്യാപ്റ്റന്‍ പന്ത് തടയാൻ ബോധപൂർവം ശ്രമിച്ചിട്ടില്ലെന്ന തീരുമാനത്തിലാണ് തേർഡ് അംപയർ എത്തിയത്. ഇതോടെ ഇന്ത്യയുടെ ആവശ്യം നിരസിക്കപ്പെട്ടു. വിക്കറ്റ് ലഭിക്കാത്തതിലെ നിരാശ സൂര്യകുമാര്‍ യാദവ് ഗ്രൗണ്ടിൽവച്ചു തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. മത്സരത്തില്‍ ഏഴു പന്തുകൾ നേരിട്ട സല്‍മാന്‍ ആഗ എട്ട് റൺസെടുത്താണു പുറത്തായത്. കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ക്യാച്ചെടുത്തായിരുന്നു പാക്ക് ക്യാപ്റ്റന്റെ മടക്കം.
English Summary:








English (US) ·