Published: July 23 , 2025 07:02 PM IST
1 minute Read
ലഹോർ∙ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നൈല രാജയുമായി അടുപ്പമുണ്ടെന്ന അഭ്യൂഹങ്ങൾ പരന്നതോടെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഇമാദ് വാസിമുമായുള്ള ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ഭാര്യ സാനിയ അഷ്ഫാഖ്. ഇമാദും സാനിയയും തമ്മിലുള്ള ബന്ധം വഷളായതായി നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമിൽ ഇമാദ് വാസിമിന്റെ പേരു പറയാതെ വിമർശന സ്വഭാവമുള്ള വാചകങ്ങൾ സാനിയ പോസ്റ്റ് ചെയ്തതോടെയാണ് വിവാഹ മോചന അഭ്യൂഹങ്ങൾ ശക്തമായത്. സംഭവത്തിൽ ഇമാദ് വാസിം ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘‘നിശബ്ദത അനുമതിയായി കണക്കാക്കരുത്, വെളിവില്ലെന്നും കരുതരുത്. സൂക്ഷ്മമായി ചിന്തിച്ച ശേഷം കൃത്യമായ സമയം ഞാൻ തിരഞ്ഞെടുക്കുകയാണ്.’’– എന്നാണ് ഇമാദ് വാസിമിന്റെ ഭാര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. എന്നാൽ പുറത്തുവരുന്ന അഭ്യൂഹങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് നൈല രാജ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. സാനിയയ്ക്കും ഇമാദിനും കഴിഞ്ഞ ദിവസം ആൺകുഞ്ഞ് പിറന്നിരുന്നു.
കുഞ്ഞുണ്ടായ വിവരം പങ്കുവച്ചുകൊണ്ട് സാനിയ പങ്കുവച്ച കുറിപ്പും വിമർശനാത്മകമായ സ്വഭാവമുള്ളതായിരുന്നു. ഒൻപതു മാസത്തോളം ഒറ്റയ്ക്കാണു കുഞ്ഞിനെ ചുമന്നതെന്നും മുന്നോട്ടുള്ള യാത്രയ്ക്കും ദൈവം ശക്തിതരുമെന്നായിരുന്നു സാനിയയുടെ പ്രതികരണം. പാക്ക് ക്രിക്കറ്റ് താരവുമൊത്തുള്ള ചിത്രങ്ങളും സാനിയ നീക്കം ചെയ്തു.2019ലാണ് ഇമാദ് വാസിമും സാനിയയും വിവാഹിതരായത്. ഇരുവർക്കും മൂന്നു മക്കളുണ്ട്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ImadWasim,NylaRajah എന്നീ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·