Published: September 30, 2025 10:43 AM IST
1 minute Read
-
ഏഷ്യാ കപ്പ് സമ്മാനദാന ബഹിഷ്കരണം രാഷ്ട്രീയ വിവാദമാകുന്നു
-
ട്രോഫിയുമായി മടങ്ങിയ മുഹ്സിൻ നഖ്‌വിക്കെതിരെ ബിസിസിഐ
-
ഓപ്പറേഷൻ സിന്ദൂറിനോട് താരതമ്യപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡൽഹി ∙ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലിലെ സമ്മാനദാനവും തുടർസംഭവങ്ങളും കായിക, രാഷ്ട്രീയ മേഖലകളിൽ പുതിയ വിവാദമാകുന്നു. ഇന്ത്യൻ ടീം ഏറ്റുവാങ്ങാതിരുന്നതിനെ തുടർന്നു ട്രോഫിയുമായി മടങ്ങിയ പാക്കിസ്ഥാൻ മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനുമായ മുഹ്സിൻ നഖ്‌വിയുടെ നടപടി കായിക മേഖലയിൽ വിവാദത്തിനു വഴിയൊരുക്കിയപ്പോൾ രാഷ്ട്രീയ മേഖലയിൽ അത് ക്രിക്കറ്റ് വിജയത്തെ ഓപ്പറേഷൻ സിന്ദൂറിനോട് താരതമ്യപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശമാണ്.
ട്രോഫിയും മെഡലുകളും എത്രയും പെട്ടെന്നു കൈമാറണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) എസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബറിൽ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ കോൺഫറൻസിൽ നഖ്‌വിക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും ബിസിസിഐ അറിയിച്ചു. നഖ്‌വി ട്രോഫിയുമായി പോയതിനെ തുടർന്നു സാങ്കൽപിക ട്രോഫിയുമായി ആയിരുന്നു ഇന്ത്യൻ ടീമിന്റെ വിജയാഘോഷം. ക്യാപ്റ്റൻമാർ പരസ്പരം കൈ കൊടുക്കാതിരുന്നതിൽ തുടങ്ങി ടൂർണമെന്റിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾ ഇതോടെ പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
‘കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ. ഫലം ഒന്നു തന്നെ–ഇന്ത്യയ്ക്കു വിജയം. നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനം’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശത്തിനെതിരെ കോൺഗ്രസും ആംആദ്മി പാർട്ടിയുമുൾപ്പെടെയുള്ളകക്ഷികളാണ് രംഗത്തെത്തിയത്. ക്രിക്കറ്റ് മത്സരത്തെ യുദ്ധരംഗവുമായി താരതമ്യപ്പെടുത്തുന്നത് ഉചിതമല്ലെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. പാക്കിസ്ഥാന്റെ തോൽവിയിൽ കോൺഗ്രസ് നേതാക്കൾ കൂടുതൽ വേദനിക്കുന്നതായി തോന്നുന്നുവെന്നായിരുന്നു ഇതിനോട് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രതികരണം.
പാക്കിസ്ഥാൻ ക്യാപ്റ്റനും മുഹ്‌സിൻ നഖ്‌വിക്കും ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഹസ്തദാനം ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ച എഎപി ഡൽഹി മേധാവി സൗരഭ് ഭരദ്വാജ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാദങ്ങൾക്കു വിരുദ്ധമാണിതെന്നും വിമർശിച്ചു.
झूठ की फैक्ट्री कान खोल के सुन -
तुम्हारी घटिया स्क्रिप्ट पर खिलाड़ियों और अभिनेताओं को नचाना बंद करो । केंद्र सरकार ने 26 पहलगाम की विधवाओं को धोखा देकर पाकिस्तान के साथ मैच खेला।
तुमने और तुम्हारे झूठे मंत्रियों ने देश से झूठ बोला कि हमारे कैप्टेन ने पाकिस्तान के कैप्टेन और… pic.twitter.com/ccTnvymWaB
മാച്ച് ഫീസ് നൽകി സൂര്യകുമാർദുബായ് ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ തനിക്കു മാച്ച് ഫീയായി ലഭിച്ച മുഴുവൻ തുകയും സായുധസേനയ്ക്കും പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സമർപ്പിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൂര്യ കുമാർ യാദവ്. 7 മത്സരങ്ങളിലെ മാച്ച് ഫീയായ 28 ലക്ഷം രൂപയാണ് നൽകുക.
English Summary:








English (US) ·