Published: September 15, 2025 08:59 AM IST Updated: September 15, 2025 09:27 AM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരായ തോൽവിക്കു പുറമേ, പാക്കിസ്ഥാനെ നാണക്കേടിലാക്കി ദേശീയഗാന വിവാദവും. മത്സരത്തിനു മുൻപ് ഇരു ടീമുകളും ദേശീയ ഗാനത്തിനായി അണിനിരന്നപ്പോൾ പാക്കിസ്ഥാന്റെ ദേശീയ ഗാനത്തിനു പകരം സംഘാടകർ ‘പ്ലേ’ ചെയ്തത് മറ്റൊരു ഗാനം. അബദ്ധം മനസ്സിലായതോടെ പാക്കിസ്ഥാന്റെ ദേശീയ ഗാനം സ്റ്റേഡിയത്തിൽ ഉയർന്നെങ്കിലും, സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായി.
പാക്ക് താരങ്ങൾ നെഞ്ചിൽ കൈവച്ച് തയാറായി നിന്നപ്പോൾ ‘ജലേബി ബേബി’യെന്ന ആൽബം ഗാനമാണ് സ്റ്റേഡിയത്തിൽ മുഴങ്ങിയത്. ഇതുകേട്ട പാക്ക് താരങ്ങൾ ആശയക്കുഴപ്പത്തിൽ നിൽക്കുന്നതും വിഡിയോയിലുണ്ട്. പാക്ക് മന്ത്രി മൊഹ്‍സിൻ നഖ്‍വി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവനായിരിക്കെ ഇത്തരമൊരു അബദ്ധം സംഭവിച്ചത് പാക്ക് ക്രിക്കറ്റ് ടീമിനും ആരാധകർക്കും നാണക്കേടായി.
ഏഴു വിക്കറ്റ് വിജയമാണ് മത്സരത്തിൽ ഇന്ത്യ നേടിയത്. മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയത് 127 റൺസ്. മറുപടിയിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി. 25 പന്തുകൾ ബാക്കിനില്‍ക്കെയാണ് ഇന്ത്യൻ വിജയം. മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണു കളിയിലെ താരം.
സിക്സടിച്ച് കളി ജയിപ്പിച്ച ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ശിവം ദുബെയും പാക്ക് താരങ്ങളുമായി ഹസ്തദാനത്തിനു നിന്നില്ല. ഡ്രസിങ് റൂമിൽനിന്ന് ഇന്ത്യൻ താരങ്ങളാരും ഗ്രൗണ്ടിലേക്ക് ഇറങ്ങിയില്ല. കുറച്ചുനേരം ഗ്രൗണ്ടിൽ കാത്തുനിന്നെങ്കിലും പിന്നീട് പാക്കിസ്ഥാൻ താരങ്ങളും മടങ്ങുകയായിരുന്നു. ടോസിനു മുൻപും പാക്ക് ക്യാപ്റ്റൻ ആഗ സൽമാനുമായി സൂര്യകുമാർ യാദവ് ഹസ്തദാനം ചെയ്തിരുന്നില്ല.
English Summary:








English (US) ·