പാക്ക് പോരിന് മുൻപ് ഇന്ത്യൻ താരങ്ങള്‍ക്ക് ബ്രോങ്കോ ‘പരീക്ഷണം’, ടോപ് സ്കോററായി സഞ്ജു സാംസൺ?

4 months ago 4

ഓൺലൈൻ ഡെസ്ക്

Published: September 13, 2025 10:55 PM IST

1 minute Read

 SAJJAD HUSSAIN / AFP
ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം. Photo: SAJJAD HUSSAIN / AFP

ദുബായ്∙ ഏഷ്യാകപ്പിൽ പാക്കിസ്ഥാനെ നേരിടുന്നതിനു മുൻപ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കു ബ്രോങ്കോ ടെസ്റ്റ്. ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയിൽ ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്നസ് പരിശീലകൻ അഡ്രിയൻ ലെ റൂക്സിന്റെ മേൽനോട്ടത്തിലായിരുന്നു കളിക്കാർ ബ്രോങ്കോ ടെസ്റ്റിൽ മത്സരിച്ചത്. വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടെസ്റ്റിൽ ഒന്നാമതെത്തിയതായാണു പുറത്തുവരുന്ന വിവരം. സഞ്ജുവിനു പുറമേ, ശുഭ്മൻ ഗിൽ, ജിതേഷ് ശർമ, അർഷ്ദീപ് സിങ് എന്നിവരും കഴിഞ്ഞ ദിവസം ടെസ്റ്റിന്റെ ഭാഗമായി.

ബിസിസിഐ പങ്കുവച്ച ഒരു വിഡിയോയിൽ സഞ്ജു സാംസണെ പുറത്തുതട്ടി ഇന്ത്യൻ ടീം പരിശീലകർ അഭിനന്ദിക്കുന്നതു കാണാനാകും. ടെസ്റ്റിനു ശേഷം ബ്രോങ്കോ ടെസ്റ്റിനെക്കുറിച്ച് പരിശീലകൻ താരങ്ങൾക്കു വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. ‘‘ഇത് പുതിയൊരു ടെസ്റ്റൊന്നുമല്ല. വർഷങ്ങളായി കായിക മേഖലയിൽ ശാരീരിക ക്ഷമത പരിശോധിക്കാൻ ഉപയോഗിക്കുന്നതാണ്. ഫിറ്റ്നസിൽ കളിക്കാർ എവിടെ നിൽക്കുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.’’– അഡ്രിയൻ ലെ റൂക്സ് വ്യക്തമാക്കി.

ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിലെത്തിയതോടെ സഞ്ജു സാംസണ് ഇന്ത്യൻ ട്വന്റി20 ടീമിലെ ഓപ്പണർ സ്ഥാനം നഷ്ടമായിരുന്നു. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കു ജിതേഷ് ശർമയെ പരിഗണിക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും യുഎഇയ്ക്കെതിരെ സഞ്ജു തന്നെയായിരുന്നു ഇന്ത്യയുടെ കീപ്പർ. ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലെങ്കിലും ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ക്യാച്ചുകളുമായി സഞ്ജു തിളങ്ങി. പാക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിലും സഞ്ജു തന്നെയായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ.

𝗕𝘂𝗶𝗹𝗱𝗶𝗻𝗴 𝗘𝗻𝗱𝘂𝗿𝗮𝗻𝗰𝗲, 𝗕𝘂𝗶𝗹𝗱𝗶𝗻𝗴 𝗖𝗵𝗮𝗺𝗽𝗶𝗼𝗻𝘀

Adrian Le Roux precocious came backmost to articulation forces with #TeamIndia! 💪

The S&C Coach opens up connected his 2nd stint, shares insights connected the newly-introduced Bronco trial & much 👊 - By @RajalArora#AsiaCup2025

— BCCI (@BCCI) September 12, 2025

English Summary:

Bronco Test is simply a important fittingness appraisal for the Indian cricket squad up of the Asia Cup clash against Pakistan. Conducted by trainer Adrian Le Roux, the trial saw Sanju Samson excel, highlighting his fittingness levels wrong the team.

Read Entire Article