
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം
തിരുവനന്തപുരം: 82 കോടി രൂപയുടെ പാട്ടക്കുടിശ്ശിക നിലവിലുണ്ടെന്നും ഇവ നല്‍കാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും കരാറുകാരോട് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നമ്മല്‍.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരാറുകാര്‍ അനധികൃതമായി മരങ്ങള്‍ മുറിച്ചുമാറ്റുന്നത് തടഞ്ഞുകൊണ്ടാണ് വൈസ് ചാന്‍സലര്‍ ഇക്കാര്യമറിയിച്ചത്.
സ്റ്റേഡിയത്തില്‍ നടത്തുന്നത് അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്നും ഇക്കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു.
സര്‍വകലാശാലയുടെ 37 ഏക്കര്‍ ഭൂമിയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് പാട്ടവ്യവസ്ഥയില്‍ നല്‍കിയിട്ടുള്ളത്.
കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡ് എന്ന ഏജന്‍സിയും, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റുമായാണ് കരാര്‍.
സ്റ്റേഡിയത്തിനനുബന്ധമായുള്ള തിയേറ്റര്‍, റസ്റ്ററന്റ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയില്‍നിന്നുള്ള വരുമാനമുള്ളപ്പോഴാണ് പാട്ടത്തുകയില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഉന്നതതല രാഷ്ട്രീയ ഇടപെടലും ഇതിനുപിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്.
ഇതിനിടയിലാണ് അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും, അക്കേഷ്യാ മരങ്ങള്‍ മുറിച്ചുകടത്താനും കരാറുകാര്‍ ശ്രമിച്ചത്. വൈസ് ചാന്‍സലര്‍ അധ്യക്ഷനായ മേല്‍നോട്ട കമ്മിറ്റിയുണ്ടെങ്കിലും യഥാസമയം പാട്ടക്കുടിശ്ശിക ഈടാക്കുന്നതില്‍ കമ്മിറ്റി നിസംഗത പാലിക്കുന്നതായും ആരോപണമുണ്ട്.
Content Highlights: karyavattom stadium operation halted








English (US) ·