പാട്ടീദാറിനും യഷിനും സെഞ്ചറി; ദക്ഷിണമേഖലയ്ക്കെതിരെ മധ്യമേഖല കൂറ്റൻ ലീഡിലേക്ക്

4 months ago 4

ഓൺലൈൻ ഡെസ്‌ക്

Published: September 12, 2025 05:51 PM IST

1 minute Read

 X/BCCIDomestic
ദുലീപ് ട്രോഫി ഫൈനലില്‍ ദക്ഷിണ മേഖലക്കെതിരെ സെ‍ഞ്ചറി നേടിയ മധ്യമേഖല ക്യാപ്റ്റൻ രജത് പാട്ടീദാർ. ചിത്രം: X/BCCIDomestic

ബെംഗളൂരു ∙ ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ദക്ഷിണ മേഖലയ്ക്കെതിരെ മധ്യമേഖല കൂറ്റൻ ലീഡിലേക്ക്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 384 റൺസെന്ന നിലയിലാണ് അവർ. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ഒന്നാം ഇന്നിങ്സിൽ 235 റൺസ് ലീഡ്. യഷ് റാത്തോഡ് (137*), സരാൻഷ് ജെയിൻ (47*) എന്നിവരാണ് ക്രീസിൽ.

യഷിനു പുറമെ ക്യാപ്റ്റൻ രജത് പാട്ടീദാറും (101) മധ്യമേഖലയ്ക്കായി സെഞ്ചറി നേടി. 115 പന്തിൽ രണ്ടു സിക്സറിന്റെയും 12 ഫോറുകളുടെയും അകമ്പടിയോടെയാണ് പാട്ടീദാർ സെ‍ഞ്ചറി തികച്ചത്. യഷ് റാത്തോഡ് ഒരു സിക്സും 11 ഫോറും നേടി. വിക്കറ്റ് നഷ്ടമില്ലാതെ 50 റൺസെന്ന നിലയിലാണ് രണ്ടാം ദിനം മധ്യമേഖല ബാറ്റിങ് ആരംഭിച്ചത്. ദക്ഷിണമേഖലക്കായി ഗുര്‍ജപ്നീത് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ആദ്യദിനം സ്പിന്നർമാരായ സർനേഷ് ജെയിനിന്റെയും കുമാർ കാർത്തികേയയുടെയും മികവിൽ ദക്ഷിണ മേഖലയെ ഒന്നാം ഇന്നിങ്സിൽ 149 റൺസിന് മധ്യമേഖല പുറത്താക്കിയിരുന്നു. സർനേഷ് 49ന് അഞ്ചും കാർത്തികേയ 53ന് നാലും വിക്കറ്റെടുത്തു. സർനേഷ്–കാർത്തികേയ സഖ്യത്തിന്റെ സ്പിൻ ആക്രമണത്തിനെതിരെ ദക്ഷിണ മേഖല ബാറ്റർമാർക്കു പിടിച്ചുനിൽക്കാനായില്ല. ദക്ഷിണ മേഖല നേരിട്ട 63 ഓവറിൽ നൽപത്തിയഞ്ചും ഇവരാണ് എറിഞ്ഞത്. തൻമയ് അഗർവാൾ (31), സൽമാൻ നിസാർ (24) എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്.

English Summary:

Duleep Trophy 2025 Final- Day 2 Match Updates

Read Entire Article