22 June 2025, 05:18 PM IST

Photo: AFP
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നേടിയ സെഞ്ചുറി 'സമ്മര്‍സാള്‍ട്ട്' ചെയ്ത് ആഘോഷിച്ച ഇന്ത്യന്‍ താരം ഋഷഭ് പന്തിന്റെ ദൃശ്യം ഏറെ വൈറലായിരുന്നു. ടെസ്റ്റിന്റെ രണ്ടാം ദിനം ഷോയബ് ബഷീറിന്റെ പന്ത് സിക്‌സറിന് തൂക്കിയാണ് പന്ത് സെഞ്ചുറി തികച്ചത്. ഇതിനു പിന്നാലെയായിരുന്നു സമ്മര്‍സാള്‍ട്ട് ചെയ്ത് പന്ത് സെഞ്ചുറി ആഘോഷിച്ചത്.
സെഞ്ചുറി നേടിയ ശേഷം അത് ആഘോഷിക്കാന്‍ മൂന്ന് വ്യത്യസ്ത രീതികള്‍ താന്‍ കണ്ടുവെച്ചിരുന്നുവെന്നും പന്ത് പറഞ്ഞു. ഒടുവില്‍ തന്റെ ട്രേഡ്മാര്‍ക്ക് ആഘാഷമായ സമ്മര്‍സാള്‍ട്ട് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. മൂന്നാം ദിനത്തിലെ മത്സരത്തിനു മുമ്പ് ചേതേശ്വര്‍ പുജാരയോട് സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂള്‍ കാലം തൊട്ട് താന്‍ സമ്മര്‍സാള്‍ട്ട് പരിശീലിച്ചിരുന്നതായും പന്ത് വ്യക്തമാക്കി. എന്നാല്‍ 2022-ലെ കാറപകടത്തിനു ശേഷം സമ്മര്‍സാള്‍ട്ട് ചെയ്യാന്‍ കഠിനമായി പരിശീലിക്കേണ്ടിവന്നുവെന്നും താരം പറഞ്ഞു.
''എന്റെ മനസില്‍ മൂന്ന് ആഘോഷ രീതികള്‍ ഉണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ ഞാന്‍ സമ്മള്‍സാള്‍ട്ട് ചെയ്തുവരുന്നയാളാണ്. അതില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. സ്‌കൂള്‍ കാലത്ത് ഞാന്‍ ജിംനാസ്റ്റിക്‌സില്‍ പരിശീലനം നേടിയിരുന്നു. എനിക്കത് വളരെ പരിചിതമാണ്. പാതിരാത്രി വിളിച്ചുണര്‍ത്തിയാലും എനിക്ക് സമ്മര്‍സാള്‍ട്ട് ചെയ്യാന്‍ സാധിക്കും. അപകടത്തിനു ശേഷം പക്ഷേ എനിക്കത് ചെയ്യാന്‍ കൂടുതല്‍ കഠിനാധ്വാനം വേണ്ടിവന്നു. ഇപ്പോള്‍ എനിക്കത് എളുപ്പമാണ്.'' - പന്ത് വ്യക്തമാക്കി.
നേരത്തേ ഇക്കഴിഞ്ഞ ഐപിഎല്ലിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി സെഞ്ചുറി നേടിയ ശേഷം പന്ത് സമ്മര്‍സാള്‍ട്ട് ചെയ്ത് ആഘോഷിച്ചിരുന്നു.
Content Highlights: Rishabh Pant celebrates his period with a frontflip, a accomplishment honed since puerility gymnastics








English (US) ·