22 May 2025, 03:14 PM IST

പ്രതീകാത്മക ചിത്രം
ഓസ്‌ട്രേലിയന്‍ മലയാളിയും നടനുമായ വിപിന്‍ മുരികുളത്തില്‍ അഭിനയിച്ച ഹ്രസ്വചിത്രം 'പാതിരാവേട്ട' ശ്രദ്ധനേടുന്നു. ബജറ്റ് ലാബ് ഷോര്‍ട്ട്‌സ് യൂട്യൂബ് ചാനലില്‍ കൂടി പുറത്തിറങ്ങിയ 'പാതിരാവേട്ട' എന്ന ചെറുസിനിമയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയമാവുന്നത്.
ബിനു സി.വി. സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഒരുകൊലപാതകവും തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംഭവിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റിലീസായി കുറഞ്ഞ ദിവസത്തില്‍തന്നെ നിരവധി പ്രേക്ഷകര്‍ ചിത്രം കണ്ടുകഴിഞ്ഞു.
കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തികരിച്ചിരിക്കുന്നത്. കഥയും തിരക്കഥയും നിര്‍വഹിച്ചത് രഞ്ജിത് അടിയോടിയാണ്. വിപിനോടൊപ്പം വിനോദ്, സന്ദീപ്, മാനസ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു.
Content Highlights: Paathira Vetta, a Malayalam abbreviated movie starring Vipin Murikulathil, is gaining popularity
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·