11 June 2025, 09:31 AM IST

വിനീഷ്യസ് ജൂനിയർ | AFP
റൊസാരിയോ: 2026 ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടി ബ്രസീല്‍. ബുധനാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പാരഗ്വായിയെ കീഴടക്കിയാണ് ബ്രസീല്‍ ലോകകപ്പിന് ടിക്കറ്റെടുത്തത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. മറ്റൊരു മത്സരത്തില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന കൊളംബിയയോട് സമനില വഴങ്ങി.
ആഞ്ചലോട്ടിയുടെ കീഴില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ കാനറികള്‍ക്ക് വിനീഷ്യസ് ജൂനിയറിന്റെ ഗോളാണ് രക്ഷയായത്. മത്സരത്തിന്റെ 44-ാം മിനിറ്റിലാണ് വിനീഷ്യസ് വലകുലുക്കിയത്. പാരഗ്വായ് പ്രതിരോധത്തെ പൂട്ടിയ ബ്രസീല്‍ ജയത്തോടെ ലോകകപ്പ് യോഗ്യത സ്വന്തമാക്കി. പുതിയ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ കീഴില്‍ ബ്രസീല്‍ നേടുന്ന ആദ്യ വിജയമാണിത്. 1930-മുതല്‍ എല്ലാ ലോകകപ്പിനും യോഗ്യത നേടുന്ന ടീമായും ബ്രസീല്‍ മാറി.
അതേസമയം അര്‍ജന്റീന കൊളംബിയയോട് സമനില വഴങ്ങി. മത്സരത്തിന്റെ 24-ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെ കൊളംബിയയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 81-ാം മിനിറ്റില്‍ തിയാഗോ അല്‍മാദയിലൂടെ അര്‍ജന്റീന സമനിലഗോള്‍ നേടി. അര്‍ജന്റീന നേരത്തേ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.
Content Highlights: Brazil person qualified for 2026 fifa satellite cup








English (US) ·