Authored by: അശ്വിനി പി|Samayam Malayalam•30 Sept 2025, 5:56 pm
ബ്ലാക്ക്പിങ്കിന്റെ റോസ് ഇപ്പോൾ പാരീസ് ഫാഷൻ വീക്കിൽ എല്ലാവരുടെയും ശ്രദ്ധ നേടുകയാണ്. ഹെയ്‌ലി ബീബർ, നടി സോ ക്രാവിറ്റ്‌സ്, ഗായിക ചാർലി എക്സ്‌സിഎക്‌സ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു
ബ്ലാക്ക്പിങ്കിൻറെ റോസ്സെപ്റ്റംബർ 29-ന് ഫ്രാൻസിലെ പാരീസിലെ ഫോണ്ടെയ്‌ൻ ഡു ട്രോക്കാഡെറോയിൽ നടന്നുകൊണ്ടിരിക്കുന്ന സ്പ്രിംഗ് - സമ്മർ 2026 പാരീസ് ഫാഷൻ വീക്കിന്റെ ഭാഗമായി സെന്റ് ലോറന്റ് ഫാഷൻ ഷോയിൽ ഹെയ്‌ലി ബീബർ, സോയ് ക്രാവിറ്റ്‌സ്, ചാർലി XCX, റോസ് എന്നിവരും പങ്കെടുത്തിരുന്നു.
Also Read: കാണാൻ പൂവ് പോലെയാണെങ്കിലും ദേവയാനി ഭയങ്കരിയാണ് എന്ന് ഭർത്താവ് രാജ്കുമാർ; വീടിനും മക്കൾക്കും തനിക്കും വേണ്ടി ഒതുങ്ങിയിരിക്കുന്നതാണ്മോഡലും ബിസിനസുകാരിയുമായ ഹെയ്‌ലി ബീബർ, നടി സോ ക്രാവിറ്റ്‌സ്, ഗായിക ചാർലി എക്സ്‌സിഎക്‌സ് എന്നിവർക്കൊപ്പമുള്ള റോസിന്റെ ഫോട്ടോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. നാലുപേരുടെയും ഫാഷനും സ്റ്റൈലും എല്ലാമാണ് ആരാധകരുടെ ചർച്ചാ വിഷയം.
അടുത്തിടെ, APT യ്ക്കായി ബ്രൂണോ മാർസുമായി സഹകരിച്ചതിന് 2025 ലെ MTV വീഡിയോ മ്യൂസിക് അവാർഡുകളിൽ സോംഗ് ഓഫ് ദി ഇയർ റോസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആഘോള ശ്രദ്ധ ലഭിച്ച APT ഗ്രാമി നോമിനേഷൻിൽ ഉണ്ടാവുമോ എന്നാണ് ആരാധകരും ഗായികയും കാത്തിരിയ്ക്കുന്നത്. അങ്ങനെയെങ്കിൽ അത്രയും വലിയ ഒരു അംഗീകാരം ലഭിയ്ക്കുന്ന ബ്ലാക്ക്പിങ്ക് ടീമിലെ ആദ്യത്തെ താരമായിരിയ്ക്കും റോസ്.
Also Read: എനിക്കെന്നും നീ കുഞ്ഞാണ്, 20 വർഷങ്ങൾ എങ്ങനെ പോയി എന്ന ദൈവത്തിനറിയാം; ഹൻസു ബേബിയ്ക്ക് പിറന്നാൾ ആശംസകളുമായി സിന്ധു
യുഎസിൽ ഒരുലക്ഷത്തിലധികം ഫെഡറൽ ജീവനക്കാർ രാജിവെക്കുന്നു
മറുവശത്ത് ഹെയ്‌ലി ബീബർ തന്റെ മേക്കപ്പ് ബ്രാൻഡിന്റെ വിൽപ്പനയും WAG, SWAG II ആൽബങ്ങളിലൂടെയുള്ള ഭർത്താവും പോപ് ഐക്കണുമായ ജസ്റ്റിൻ ബീബറിന്റെ വിജയവും ആഘോഷിക്കുകയാണ്. സോയി ക്രാവിറ്റ്സും ഹാരി സ്റ്റൈൽസുമായുള്ള ബന്ധവും പാരീസ് ഫാഷൻ വീക്കിൽ ആരാധകരെ അമ്പരപ്പിച്ച മറ്റൊരു വിശേഷമായിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·