01 August 2025, 02:12 PM IST

ചിത്രീകരണവേളയിൽ, പ്രതീകാത്മക ചിത്രം
പാലക്കാടിന്റെ വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് രാജഗര്‍ജനം. പിക്ച്ചര്‍ പെര്‍ഫെക്റ്റ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന ചിത്രം ആര്‍.കെ. പള്ളത്ത് സംവിധാനം ചെയ്യുന്നു. അയ്മനം സാജന്‍ ആണ് കഥ- തിരക്കഥ- സംഭാഷണം. പുലമന്തോള്‍ കുരുവമ്പലം മനയില്‍, ചിത്രത്തിലെ ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചു. തുടര്‍ന്നുള്ള ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ ചിങ്ങമാസത്തില്‍ പൂര്‍ത്തീകരിക്കും.
പാലക്കാടിന്റെ ചൂരും, ചൂടുമുള്ള കഥ, പുതിയൊരു അവതരണത്തോടെ, പുതുമയോടെ അവതരിപ്പിക്കുകയാണ് ചിത്രം. പാലക്കാടന്‍ ഭാഷ സംസാരിക്കുന്ന ചിത്രത്തില്‍, പ്രമുഖ താരങ്ങള്‍ക്കൊപ്പം, പുതുമുഖങ്ങളും അണിനിരക്കും. തമിഴിലും, മലയാളത്തിലുമായി നിര്‍മിക്കുന്ന ചിത്രം, എല്ലാ ഭാഷകളിലും റിലീസ് ചെയ്യും.
ക്യാമറ, എഡിറ്റിങ്: ഗോകുല്‍ കാര്‍ത്തിക്ക്, ഗാനരചന: വാസു അരീക്കോട്, കെ.ടി.ജയചന്ദ്രന്‍, സ്റ്റുഡിയോ: റെഡ് ആര്‍ക് സ്റ്റുഡിയോ. ചിങ്ങമാസത്തില്‍ ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാകും.
Content Highlights: Rajagarjanam, a movie directed by R.K. Pallath, tells a unsocial Palakkad story.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·