Kerala School Sports Meet
Published: October 27, 2026 04:19 PM IST Updated: October 28, 2026 09:27 AM IST
1 minute Read
കോഴിക്കോട് ∙ മുഹമ്മദ് അഫ്സൽ, വി.വി.ജിഷ, കെ.ടി.നീന, യു. കാർത്തിക്, എം.ഡി.താര, എം.വി.രമേശ്വരി... ഒരുപിടി രാജ്യാന്തര കായികതാരങ്ങളെ വളർത്തിയെടുത്ത പാലക്കാട് പറളി എച്ച്എസ്എസിന്റെ കായികാധ്യാപകൻ പി.ജി.മനോജ് സംസ്ഥാന സ്കൂൾ കായികമേളയോടു വിട പറയുന്നു. രാജ്യാന്തര, ദേശീയ, സംസ്ഥാന മീറ്റുകളിൽ 1,423 മെഡലുകൾ മനോജ് മനോജിന്റെ ശിഷ്യർ ഇതു വരെ നേടിയിട്ടുണ്ട്.
1995ൽ കായികാധ്യാപകനായി പറളി സ്കൂളിൽ എത്തിയെങ്കിലും പരിശീലിപ്പിച്ച വിദ്യാർഥി ആദ്യ മെഡൽ നേടുന്നത് 2003ൽ. ജൂനിയർ ഹാമർ ത്രോയിൽ വെള്ളിമെഡൽ നേട്ടത്തിലൂടെ എസ്.പ്രമോദ് തുടങ്ങി വച്ച മെഡൽ നേട്ടം അടുത്ത വർഷം എം.വി.രമേശ്വരിയിലൂടെ സ്വർണമായി തിളങ്ങി. അന്നു മുതൽ ഇന്നു വരെ സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്നു സ്വർണം നേടാതെ മനോജ് മാഷും കുട്ടികളും പാലക്കാട്ടേക്കു തിരിച്ചു പോയിട്ടില്ല. 4 തവണ ദേശീയ സ്കൂൾ കായികമേളയിൽ ഒന്നാമതെത്തി. പറളി സ്കൂളിന്റെ പരിസരങ്ങളിൽ നിന്നു കുട്ടികളെ കണ്ടെത്തി അവരെ പരിശീലിപ്പിച്ചാണു സ്വർണം കൊയ്തത്. പ്രാദേശിക താരങ്ങളെ രാജ്യാന്തര താരങ്ങളാക്കിയതിലാണു പി.ജി.മനോജിന്റെ സ്പെഷൽ ടച്ച്.
ഒരുപിടി കുട്ടികൾക്കു ജീവിതത്തിൽ പുതിയ വഴി തെളിച്ചുനൽകാനായി എന്നതാണു എന്റെ ഏറ്റവും വലിയ സംതൃപ്തി– മനോജ് പറയുന്നു.
English Summary:






English (US) ·