10 June 2025, 06:16 PM IST

റിമി ടോമി, ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo: Facebook/ Rimi Tomy
വിദ്യാര്‍ഥിയായിരിക്കെ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനംലഭിച്ചതിന്റെ ഓര്‍മ പങ്കുവെച്ച് ഗായിക റിമി ടോമി. അന്ന് പത്രത്തില്‍ വന്ന ചിത്രം പങ്കുവെച്ചായിരുന്നു റിമി ടോമി ഓര്‍മ പുതുക്കിയത്. കോട്ടയം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനമത്സരത്തിലായിരുന്നു ഗായിക സമ്മാനാര്‍ഹയായത്.
'റീമി ടോലി, ലളിതഗാനം, സെന്റ് മേരീസ് ഗേള്‍സ് എച്ച്.എസ്. പാല', എന്നെഴുതിയ ബ്ലാക് ആന്‍ഡ് വൈറ്റ് പത്രക്കട്ടിങ്ങാണ് റിമി ടോമി പങ്കുവെച്ചത്. റിമി ടോലി അല്ല, റിമി ടോമി എന്നാണെന്ന് അവര്‍ തിരുത്തി. തന്റെ ആദ്യകാല സംഗീതാധ്യാപകരേയും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ റിമി ടോമി ഓര്‍മിച്ചു.
'ഒരു പാവം പാലാക്കാരി കൊച്ചാണേ. റിമി ടോലി, അല്ല റിമി ടോമി. കോട്ടയം ജില്ലാസ്‌കൂള്‍ കലോത്സവം. ആദ്യത്തെ മ്യൂസിക് ടീച്ചേഴ്‌സ് എം.എന്‍. സലിം സര്‍, ജോര്‍ജ് സര്‍. അന്നൊക്കെ ഒരു ചിത്രം പേപ്പറില്‍ ഒക്കെ വരണത് എനിക്ക് ഒക്കെ ഒരു അവാര്‍ഡ് കിട്ടണ സന്തോഷം ആരുന്നു, അതുകൊണ്ട് ഈ ചിത്രം എന്നും സ്‌പെഷ്യല്‍. അവിടംതൊട്ടു ഇന്നുവരെ എന്റെ കൂടെ കട്ടക്ക് നിന്നു കരുത്തേകി എന്നെ സ്‌നേഹിക്കുന്ന എല്ലാര്‍ക്കും', എന്നാണ് റിമി ടോമി ഫെയ്‌സ്ബുക്കില്‍ കുറിച്ച്. കുറിപ്പിന്റെ ഒടുവില്‍ കൂപ്പുകൈ ഇമോജിയും ചേര്‍ത്തിട്ടുണ്ട്.
Content Highlights: Singer Rimi Tomy shared a throwback photograph of her schoolhouse Kalolsavam award
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·