Published: June 29 , 2025 05:48 AM IST
1 minute Read
ഫിലഡൽഫിയ ∙ ബ്രസീലിയൻ ക്ലബ്ബുകൾ തമ്മിലുള്ള ശക്തിയുദ്ധത്തിൽ പാൽമിയറാസിനു വിജയം. ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിലെ ആദ്യമത്സരത്തിൽ ബ്രസീലിയൻ ക്ലബ് ബൊട്ടഫാഗോയെ 1–0ന് തോൽപിച്ച് നാട്ടുകാരായ പാൽമിയറാസ് ക്വാർട്ടറിൽ കടന്നു. ഇന്നലെ അർധരാത്രി, 90 മിനിറ്റ് കളിയിൽ ഒരു ടീമിനും ഗോൾ നേടാൻ കഴിയാതെ വന്നതോടെ എക്സ്ട്രാ ടൈമിലേക്കു നീട്ടിയ കളിയിൽ 100–ാം മിനിറ്റിലാണു സ്ട്രൈക്കർ പൗളിഞ്ഞോ ലക്ഷ്യം കണ്ടത്.
116–ാം മിനിറ്റിൽ പാൽമിയറാസ് ഡിഫൻഡർ ഗുസ്താവോ ഗോമസ് ചുവപ്പുകാർഡ് കണ്ടെങ്കിലും അതു മുതലാക്കാൻ ബൊട്ടഫാഗോയ്ക്കു സാധിച്ചില്ല. ഗോളവസരങ്ങളിലും പന്തവകാശത്തിലും മേധാവിത്വത്തിലുമെല്ലാം പാൽമിയറാസിനോട് ആദ്യാവസാനം ഇഞ്ചോടിഞ്ചു പൊരുതിയാണ് ബൊട്ടഫാഗോ തോൽവി സമ്മതിച്ചത്. ഒരു ഗോളിനു പാൽമിയറാസ് മുന്നിലെത്തിയതോടെ കളി പരുക്കനായി മാറി. ഗുസ്താവോ ഗോമസിനെ റഫറി പുറത്താക്കിയതും മറ്റു 2 പാൽമിയറാസ് താരങ്ങൾ മഞ്ഞക്കാർഡു കണ്ടതുമെല്ലാം പിന്നീടാണ്.
English Summary:








English (US) ·